കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു; ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരും; അതിനാല്‍ പലതും പറയുന്നില്ലെന്ന് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന അജണ്ടയില്‍ ആകൃഷ്ടരായി എല്ലാ സംസ്ഥാനത്തു നിന്നും ആളുകള്‍ ബിജെപിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

കേരളത്തില്‍ എ.കെ. ആന്റണിയുടെ മകനും കെ. കരുണാകരന്റെ മകളും ഈ തീരുമാനമെടുത്തു. ഇതെല്ലാം കാണിക്കുന്നത് കേരളത്തില്‍ ബിജെപിയുടെ പ്രസക്തി വര്‍ധിക്കുന്നുവെന്നാണ്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ പതനം ആരംഭിച്ചു.

കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിലും കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകും. യഥാര്‍ഥത്തില്‍ സിപിഎമ്മിന്റെ അക്രമത്തെയും മതതീവ്രവാദ കൂട്ടുകെട്ടിനെയും അഴിമതിയെയും നേരിടാന്‍ ബിജെപിയും എന്‍ഡിഎയും മാത്രമെ അവശേഷിക്കുന്നുള്ളു. അഭിമന്യുവിന്റെ കേസില്‍ സിപിഎം- പോപ്പുലര്‍ ഫ്രണ്ട് ധാരണ വ്യക്തമായിരിക്കുകയാണ്.

മോദിജി തരംഗം രാജ്യമാസകലം അലയടിക്കുകയാണ്. കേരളത്തില്‍ ഇത് തുടക്കം മാത്രമാണ്. ഇപ്പോള്‍ വിമര്‍ശിക്കുന്ന പലരും നാളെ ബിജെപിയിലേക്ക് വരാനുള്ളത്‌കൊണ്ടാണ് പലതും പറയാത്തതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍