115 സിഡിആറുകൾ, 100 സിസിടിവി ദൃശ്യങ്ങൾ, 67 ക്രിമിനൽ വെരിഫിക്കേഷനുകൾ: വളപട്ടണം കവർച്ച കേസ് കേരള പൊലീസ് തെളിയിച്ചത് ഇങ്ങനെ

വളപട്ടണത്ത് വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവൻ സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതിയെ ഇന്നലെ രാത്രി കേരള പൊലീസ് വിജയകരമായി പിടികൂടിയിരുന്നു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ തിങ്കളാഴ്ച പ്രതി ലിജീഷിൻ്റെ അറസ്റ്റ് സ്ഥിരീകരിച്ചു. തുടർന്ന് കേസിന്റെ വഴിത്തിരിവിലേക്ക് നയിച്ച സൂക്ഷ്മമായ അന്വേഷണത്തിൻ്റെ വിശദാംശങ്ങൾ വിശദീകരിച്ചു.

കേസ് തെളിയിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം കുറഞ്ഞത് 115 കോൾ ഡീറ്റെയിൽ റെക്കോർഡുകൾ (സിഡിആർ) വിശകലനം ചെയ്യുകയും 24/7 അടിസ്ഥാനത്തിൽ 100 ​​സിസിടിവി ദൃശ്യങ്ങൾ അവലോകനം ചെയ്യുകയും 76 വ്യക്തികളിൽ നിന്ന് വിരലടയാളം പരിശോധിക്കുകയും ചെയ്തു. സമാനമായ പ്രവർത്തന രീതികളുള്ള 67 ക്രിമിനലുകളെ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കുകയും മൊത്തം 215 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

തമിഴ്‌നാട്ടിലെ മധുരയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി കുടുംബം പോയിരിക്കെ വളപട്ടണം റെയിൽവേ സ്റ്റേഷന് സമീപമുള്ള മന്നയിലെ മൊത്ത അരി വ്യാപാരിയായ അഷ്‌റഫിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. നവംബർ 19 ന് മധുരയിലേക്ക് പുറപ്പെട്ട അഷ്റഫും കുടുംബവും നവംബർ 24 ന് വൈകുന്നേരം മടങ്ങിയെത്തിയിരുന്നു. തുടർന്ന് വിലപിടിപ്പുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ലോക്കർ തകർന്നതായി അഷ്‌റഫ് കണ്ടെത്തുകയായിരുന്നു. അഷ്‌റഫിൻ്റെ അയൽവാസി കൂടിയായ പ്രതി പിൻവശത്തെ ജനൽ തകർത്താണ് അകത്ത് കടന്നതെന്നും അജിത് കുമാർ കൂട്ടിച്ചേർത്തു.

നവംബർ 25 ന് പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു. തുടർന്ന് എസിപി രത്‌നകുമാറിൻ്റെ നേതൃത്വത്തിൽ 20 അംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം എന്നിവരെ സംഭവസ്ഥലത്തേക്ക് വിന്യസിച്ചതായി അജിത് കുമാർ പറഞ്ഞു. മുപ്പത്തിയഞ്ച് ലോഡ്ജുകൾ പരിശോധിച്ചു, കൂടുതൽ സൂചനകൾ കണ്ടെത്താൻ കോഴിക്കോട് മുതൽ മംഗലാപുരം വരെ മൊബൈൽ ടവർ ഡംപ് നടത്തി. പരിചയസമ്പന്നനായ ഒരു കുറ്റവാളിയുടെ പങ്കുണ്ടെന്ന് സംശയിച്ചിരുന്നതിനാൽ കണ്ടെത്താത്ത കേസുകളിൽ നിന്നുള്ള മുൻകാല സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.

മോഷണം നടന്ന വീട്ടിലെ സിസിടിവിയിൽ നിന്നാണ് നിർണായക സൂചന ലഭിച്ചത്. കഷണ്ടിയുള്ള ഒരാളുടേത് എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് പിന്നീട് ലിജീഷ് ആണ് പ്രതിയെന്ന് തിരിച്ചറിയാൻ സഹായിച്ചത്. “ലിജീഷ് അബദ്ധത്തിൽ സിസിടിവി ക്യാമറകളിലൊന്നിലേക്ക് തിരിയുകയും അത് വീടിനുള്ളിൽ റെക്കോർഡ് ചെയ്യപ്പെടുകയും ചെയ്തു.” അജിത്കുമാർ പറഞ്ഞു.

“കീച്ചേരിയിൽ മുമ്പ് നടന്ന ഭവനഭേദന കേസിലെ രേഖകളുമായി ഇയാളുടെ വിരലടയാളം പൊരുത്തപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം ലിജീഷിനെ ഞങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങി, അവൻ കുറ്റം സമ്മതിക്കുകയും ചെയ്‌തു. പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ച സേഫിൽ നിന്ന് 1.21 കോടി രൂപയും 267 പവൻ സ്വർണവും കണ്ടെടുത്തു. മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. വെൽഡിംഗ് പ്രൊഫഷണലായ ലിജീഷ്, ജനൽ കൃത്യമായി തകർക്കാൻ തൻ്റെ കഴിവുകൾ ഉപയോഗിച്ചു.” കമ്മീഷണർ കൂട്ടിച്ചേർത്തു.

നവംബർ 20 ന് നടന്ന മോഷണം ഏകദേശം 20 മിനിറ്റ് നീണ്ടുനിന്നു. ബാഗുമായി മാസ്‌ക് ധരിച്ചെത്തിയ ലിജീഷ് മിക്ക സിസിടിവി ക്യാമറകളിൽ നിന്നും സമർത്ഥമായി ഒഴിഞ്ഞുമാറി. എന്നാൽ ഒരു ക്യാമറ ചരിക്കുന്നതിനിടയിൽ, ലിജീഷിന്റെ മുഖം അശ്രദ്ധമായി അതിൽ പെട്ടു. കൂടാതെ, കുറ്റകൃത്യം നടന്ന സ്ഥലത്ത് അദ്ദേഹം ഒരു ഉപകരണം ഉപേക്ഷിക്കുകയും അത് പിന്നീട് പോലീസ് കണ്ടെടുകയും ചെയ്തു. ലിജീഷിനെ ഉടൻ റിമാൻഡ് ചെയ്യുമെന്നും കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും കമ്മീഷണർ പറഞ്ഞു. ഇരയുടെ വീടുമായുള്ള പരിചയം ലിജീഷിന് മോഷണം ആസൂത്രണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ