'മുഖ്യമന്ത്രിയാകാൻ മാനദണ്ഡം ഫ്ലക്സുകളല്ല, സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്'; രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയാകാൻ ഫ്ലക്സുകൾ അല്ല മാനദണ്ഡമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഉചിതമായ സമയത്ത് ഹൈക്കമാൻഡ് തീരുമാനം എടുക്കുമെന്ന് പറഞ്ഞ ചെന്നിത്തല സമൂഹമാധ്യമങ്ങൾ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും വ്യക്തമാക്കി. എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ല എന്നും ചെന്നിത്തല പറഞ്ഞു.

എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയം.മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ല ഹൈക്കമാൻഡാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം ഡൽഹി സന്ദർശനം മഹാരാഷ്ട്ര കോൺഗ്രസുമായി ബന്ധപ്പെട്ടാണെന്നും ചെന്നിത്തല പറഞ്ഞു. കേരള രാഷ്ട്രീയ സംഭവവികാസങ്ങളുടെ ഭാഗമല്ല സന്ദർശനമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അതേസമയം മഹാരാഷ്ട്ര ഡിസിസി പുനസംഘടന അജണ്ട യോഗത്തിൽ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Latest Stories

സുപ്രീം ലീഡർ” രാഷ്ട്രീയത്തിന്റെ തകർച്ച“പൊളിറ്റിക്കൽ ബീങ്” എന്ന വെല്ലുവിളി

'സതീശൻ നല്ലൊരു പ്രതിപക്ഷ നേതാവ്, രമേശ് ചെന്നിത്തലയ്ക്ക് നല്ല ഭരണപരിചയം ഉണ്ട്, കെ സി വേണുഗോപാൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നയാൾ'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

ആധുനിക ഫയര്‍ ടെക്‌നോളജി ഉപയോഗിച്ചുള്ള ഫയര്‍ വര്‍ക്ക്, കൂടല്‍മാണിക്യം ക്ഷേത്ര ഉല്‍സവത്തില്‍ പള്ളിവേട്ടയ്ക്ക് ശേഷം ഐ.സി.എല്‍ ഫിന്‍കോര്‍പ് സമര്‍പ്പിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ

പാര്‍ട്ടിയും സെക്രട്ടറിയും പിണറായിയെ അഴിഞ്ഞാടാന്‍ വിട്ടു; തോല്‍പ്പിച്ചത് ക്യാപ്റ്റനെന്ന് സെബാസ്റ്റ്യന്‍ പോള്‍; 'ഭരണമല്ല, പിണറായി എന്ന വ്യക്തിയാണ് പ്രശ്‌നം'

'മൂന്നിടത്ത് ബിജെപി ജയിച്ചത് വലിയ വിപത്ത്, എല്ലാ മതേതരശക്തികളും ഗൗരവമായി കാണണം'; തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമെന്ന് ബിനോയ് വിശ്വം

'രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ യോഗ്യൻ, വിഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു'; ജി സുകുമാരൻ നായർ

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ സജീവമാക്കി ടിവികെ; കോൺ​ഗ്രസ് പിന്തുണയ്ക്ക് പിന്നാലെ സിപിഐക്കും സിപിഎമ്മിനും വിജയ് കത്ത് നല്‍കി

'പട നയിച്ചവന്‍ നാട് നയിക്കട്ടെ', വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവ്യശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയ്ക്ക് മെയ്‌ലുകളും ഫെയ്‌സ്ബുക്ക് മുറവിളികളും

ബെംഗളൂരു ഡോഗ് ഷെൽട്ടർ ഹോമിൽ മലയാളി യുവതിയെ അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

എന്റെ പാർട്ട്ണറെ മറന്ന് സെഞ്ചുറി നേടണമെങ്കിൽ ഞാൻ അത്രയും സെൽഫിഷ് ആകണം, അങ്ങനെ ഒരാളല്ല ഞാൻ: സഞ്ജു സാംസൺ