തൃക്കാക്കര പരാജയം പരിശോധിക്കാന്‍ സി പി എം രണ്ടംഗ സമിതിയെ നിയോഗിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത പരാജയം പരിശോധിക്കാന്‍ എ കെ ബാലനും ടിപി രാമകൃഷ്ണനും അംഗങ്ങളായി സി പി എം കമ്മീഷനെ നിയോഗിച്ചു. വോട്ട് ചോര്‍ച്ചയടക്കമുള്ള കാര്യങ്ങള്‍ രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കും.

ഉപതെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രചാരണം നടത്തിയിട്ടും വലിയ തോല്‍വിയേറ്റു വാങ്ങേണ്ടി വന്ന സാഹചര്യമാണ് പാര്‍ട്ടി പരിശോധിക്കുന്നത്. പരാജയം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ കമ്മീഷന്‍ നിയമിക്കണോയെന്ന കാര്യത്തില്‍ സംസ്ഥാന സമിതിയില്‍ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമായത്.
എല്‍ഡിഎഫിന്റെ മുന്‍മന്ത്രിമാരും എംഎല്‍എമാരും അടക്കം വന്‍ സന്നാഹം തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടും അതിനൊത്ത വോട്ടുകള്‍ തൃക്കാക്കരയില്‍ ലഭിച്ചില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

Latest Stories

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ