വാര്‍ത്ത നല്‍കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു; കര്‍മന്യൂസിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി കോടതി തള്ളി

ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ഓണ്‍ലൈന്‍ സ്ഥാപനം കര്‍മ്മന്യൂസിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളി. അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്യാതിരിക്കാന്‍ തിരുവനന്തപുരത്ത യാന മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍ ഉടമയോട് ഒരു കോടി രൂപ കര്‍മ ആവശ്യപ്പെട്ടിരുന്നു. ഇതു നല്‍കാന്‍ തയാറാകാത്തതോടെ ഇവര്‍ നിരന്തരം ഭീഷണി മുഴക്കി. തുടര്‍ന്നാണ് യാന നിയമവഴി തേടിയത്. കര്‍മ്മന്യൂസ് സ്റ്റാഫ് മാനേജര്‍ സിജു കെ രാജന്റെ ജാമ്യ ഹര്‍ജിയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണു തള്ളിയത്.

വാര്‍ത്ത നല്‍കാതിരിക്കാന്‍ കര്‍മ്മന്യൂസ് പ്രതിനിധികള്‍ ആശുപത്രിയുടെ ഉള്ളൂര്‍ ഓഫീസിലെത്തി സംസാരിച്ചെന്നും പണം നല്‍കാത്തതിനെ തുടര്‍ന്ന് ആശുപത്രിയുടെ ഈഞ്ചയ്ക്കല്‍ ശാഖയുടെ മുന്നില്‍ ചിത്രീകരണം നടത്തി ഐവിഎഫ് ചികിത്സയ്ക്ക് എതിരായി അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേക്ഷണം ചെയ്തു എന്നുമാണ് ഫോര്‍ട്ട് പൊലീസ് എടുത്ത കേസിലുള്ളത്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ