സി.​കെ ജാ​നു​വി​നു കോ​ഴ ന​ൽ​കി​യെ​ന്ന സംഭവം: ബ​ത്തേ​രി​ ബി.​ജെ.​പി ഘ​ട​ക​ത്തി​ൽ പൊ​ട്ടി​ത്തെ​റി, പ്ര​വ​ർ​ത്ത​ക​ർ തമ്മി​ൽ സം​ഘ​ർ​ഷം

നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പിലെ  എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​യാ​യി​രു​ന്ന ജെ​ആ​ർ​പി സം​സ്ഥാ​ന അ​ദ്ധ്യ​ക്ഷ സി.​കെ ജാ​നു​വി​നെ​തി​രെ കോ​ഴ ആ​രോ​പ​ണം പ്ര​സീ​ത അ​ഴി​ക്കോ​ട് പു​റ​ത്തു​ വി​ടു​ന്ന​തി​ന് മു​മ്പേ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ബി.​ജെ.​പി ഘ​ട​ക​ത്തി​ൽ ത​ർ​ക്ക​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ മാ​ർ​ച്ച് അ​വ​സാ​ന വാ​ര​മാ​ണ് എ​ൻ.​ഡി.​എ ഓ​ഫിസിന് മു​ന്നി​ൽ​വെ​ച്ച് പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​ത്. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി​ക​ളെ ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യം ചെ​യ്ത​താ​ണ് ബ​ഹ​ള​ത്തി​നും സം​ഘ​ർ​ഷ​ത്തി​നു​മി​ട​യാ​ക്കി​യ​ത്.

ജാ​നു​വി​ൻെറ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ചെ​ല​വു​ക​ളു​ടെ ചു​ക്കാ​ൻ പി​ടി​ച്ച​ത് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണ്. മീ​ന​ങ്ങാ​ടി​യി​ൽ അ​മി​ത് ഷാ ​എ​ത്തി​യ​പ്പോ​ൾ സുൽത്താൻ ബ​ത്തേ​രി മ​ണ്ഡ​ല​ത്തി​ൻെറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​ നി​ന്ന്​ നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ മീ​ന​ങ്ങാ​ടി​യി​ൽ എ​ത്തി. ഇ​വ​രെ കൊ​ണ്ടു​പോ​യ വാ​ഹ​ന വാ​ട​ക പോ​ലും കൃ​ത്യ​മാ​യി ലഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഏ​താ​നും പ്ര​വ​ർ​ത്ത​ക​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. ഉ​ന്തുംത​ള്ളും ചെ​റി​യ അ​ടി​യു​മു​ണ്ടാ​യി. ഇ​ങ്ങ​നെ പ്ര​ശ്നം പു​ക​യു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​സീ​ത അ​ഴി​ക്കോ​ട് കോ​ഴ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തു വ​ന്ന​ത്.

അതേസമയം  കോഴ കേ​സി​ൽ  പ്ര​ശാ​ന്ത് മ​ല​വ​യ​ലി​നെ ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തു. സി.​കെ. ജാ​നു​വി​ന് 25 ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത് പ്ര​ശാ​ന്ത് മ​ല​വ​യ​ലാ​ണെ​ന്ന് പ്ര​സീ​ത അ​ഴീ​ക്കോ​ട് മൊ​ഴി ന​ൽ​കി​യി​രു​ന്നു. പൂ​ജാ​സാ​ധ​ങ്ങ​ള​ട​ങ്ങി​യ തു​ണി സ​ഞ്ചി​യി​ലാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു പ്ര​സീ​ത​യു​ടെ മൊ​ഴി.

കാ​സ​ർ​ഗോ​ഡു നി​ന്ന് ബ​ത്തേ​രി​യി​ലേ​ക്ക് ഇ​ന്നോ​വ കാ​റി​ൽ പ​ണ​മെ​ത്തി​ച്ച​തും പ്ര​ശാ​ന്താ​ണെ​ന്നു പ്ര​സീ​ത ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം ​ബ്രാ​ഞ്ച് സം​ഘം പ്ര​ശാ​ന്തി​നെ ചോ​ദ്യം ചെ​യ്ത​ത്. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ളെ​ല്ലാം രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തെ കാ​ര്യ​ങ്ങ​ൾ ബോ​ധി​പ്പി​ച്ച​താ​യും അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും പ്ര​ശാ​ന്ത് മ​ല​വ​യ​ൽ പ​റ​ഞ്ഞു.

Latest Stories

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ