സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയ കൂട്ടായ്മ കോം ഇന്ത്യക്ക് പുതിയ ഭാരവാഹികള്‍; പ്രസിഡന്റായി സാജ് കുര്യന്‍, ജനറല്‍ സെക്രട്ടറിയായി കെ കെ ശ്രീജിത്; ട്രഷററായി കെ ബിജുനു

കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയ കൂട്ടയ്മയായ കോണ്‍ഫിഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യയുടെ(കോംഇന്ത്യ) പുതിയ ഭാരവാഹികളെ കൊച്ചിയില്‍ തെരഞ്ഞെടുത്തു. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രായത്തിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയ കൂട്ടയ്മയാണ് കോം ഇന്ത്യ (The Confederation of Online Media(India). കോം ഇന്ത്യയുടെ പ്രസിഡന്റായി സൗത്ത് ലൈവിന്റെ സാജ് കുര്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ട്രൂവിഷന്‍ ന്യൂസിന്റെ കെ കെ ശ്രീജിത്തും ട്രഷററായി കേരള ഓണ്‍ലൈനിന്റെ ബിജുനുവിനെയും തെരഞ്ഞെടുത്തു. കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.

പ്രസിഡൻ്റ് സാജ് കുര്യൻ (സൗത്ത് ലൈവ് ) . ജനറൽ സെക്രട്ടറി കെ.കെ ശ്രീജിത്ത് (ട്രൂവിഷൻ ന്യൂസ്) ട്രഷറര്‍ ബിജുനു ( കേരള ഓൺലൈൻ)

മറ്റു ഭാരവാഹികള്‍ ഇവരാണ്.

വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത). ജോ. സെക്രട്ടറിയായി കെ.ആര്‍.രതീഷും (ഗ്രാമജ്യോതി) തെരഞ്ഞെടുക്കപ്പെട്ടു.

ജോ. സെക്രട്ടറി കെ.ആര്‍.രതീഷ് (ഗ്രാമജ്യോതി), വൈസ് പ്രസിഡൻ്റ് കുഞ്ഞിക്കണ്ണന്‍ മുട്ടത്ത് (കാസര്‍കോട് വാര്‍ത്ത)

എക്‌സിക്യൂട്ടീവ് അംഗങ്ങളായി വിന്‍സെന്റ് നെല്ലിക്കുന്നേല്‍ (സത്യം ഓണ്‍ലൈന്‍) സോയിമോന്‍ മാത്യു (മലയാളി വാര്‍ത്ത), അബ്ദുല്‍ മുജീബ് (കെ. വാര്‍ത്ത), അജയ് മുത്താന (വൈഗ ന്യൂസ്), ഷാജു (എക്സ്പ്രസ് കേരള), അല്‍ അമീന്‍ (ഇ വാര്‍ത്ത) ഷാജന്‍ സ്‌കറിയാ (മറുനാടന്‍ മലയാളി) എന്നിവരെയും തെരഞ്ഞെടുത്തു.

പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക. നാഷണൽ നെറ്റ് വർക്കിൻ്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

മുന്‍ കാലികറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെകെഎന്‍ കുറുപ്പ് ആണ് കോം ഇൻഡ്യയുടെ ഗ്രീവന്‍സ് കൗണ്‍സിലിന്റെ അധ്യക്ഷൻ. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട് മുന്‍ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോര്‍ജ് ഓണക്കൂര്‍, മുന്‍ ഹയര്‍ സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്‌സിറ്റി കണ്‍ട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉൾപ്പെടെ ഏഴ് അംഗ ഗ്രീവൻസ് കൗസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.

പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. കൊച്ചി ഐഎംഎ ഹൗസിൽ ചേർന്ന ജനറൽ ബോഡിയോഗത്തിൽ പ്രസിഡൻ്റ  വിന്‍സെന്റ് നെല്ലിക്കുന്നേലാണ് അധ്യക്ഷനായത്. ജനറൽ സെക്രട്ടറി അബ്ദുല്‍ മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ ശ്രീജിത് വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. 30 ന്യൂസ് പോർട്ടലുകളാണ് നിലവിൽ കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.

കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ന്യൂസ് പോർട്ടലുകൾ

1,സൗത്ത് ലൈവ്, അഴിമുഖം,  ഡൂള്‍ ന്യൂസ്, വണ്‍ ഇന്ത്യ, മലയാളി വാര്‍ത്ത, മറുനാടന്‍ മലയാളി, മറുനാടന്‍ ടി.വി, മലബാർ ന്യൂസ്,  കേരള ഓണ്‍ലൈന്‍ ന്യൂസ്, ട്രൂവിഷന്‍ ന്യൂസ്, കാസര്‍കോഡ് വാര്‍ത്ത, സത്യം ഓണ്‍ലൈന്‍, എക്‌സ് പ്രസ് കേരള, കെ.വാര്‍ത്ത, ബിഗ് ന്യൂസ് ലൈവ്,  വൈഗ ന്യൂസ്,  ഗ്രാമജോതി,  ഈസ്റ്റ് കോസ്റ്റ് ഡയ്‌ലി,  മെട്രോ മാറ്റ് നി,  ഫിനാന്‍ഷ്യല്‍ വ്യൂവ്‌സ്,  മലയാളി ലൈഫ്,  ബ്രിട്ടീഷ് മലയാളി,  മൂവി മാക്‌സ്,  ബിഗ് ന്യൂസ് കേരള,  ലോക്കല്‍ ഗ്ലോബ്,  ബിഗ് ന്യൂസ് കേരള, ഷെയര്‍ പോസ്റ്റ്,  മലബാറി ന്യൂസ്, പത്തനംതിട്ട മെട്രോ ടിവി,  ജനപ്രിയം ടി വി,

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി