വിദേശപര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തി, ഉടന്‍ മാധ്യമങ്ങളെ കാണും

യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചെത്തി. പുലര്‍ച്ചെ 3.40ന് എമിറേറ്റ്സ് വിമാനത്തില്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം ക്ലിഫ് ഹൗസിലേക്കു മടങ്ങി. ബ്രിട്ടന്‍ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ആരോഗ്യ മന്ത്രി വീണാ ജോര്‍ജും പുലര്‍ച്ചെ മടങ്ങിയെത്തി.

മന്ത്രിമാരായ പി രാജീവ്, വി ശിവന്‍കുട്ടി, വി അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മടങ്ങിയെത്തിയിരുന്നു. ചീഫ് സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിരിച്ചെത്തി.

കുടുംബ സമേതമുളള യാത്ര വലിയ വിമര്‍ശനം നേടിട്ടിരുന്നു. എന്നാല്‍ കുടുംബത്തിന്റെ യാത്രാ ചെലവ് വഹിക്കുന്നത് സര്‍ക്കാര്‍ അല്ലെന്നായിരുന്നു വിശദീകരണം. യൂറോപ്യന്‍ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചതും വിവാദത്തിനു വഴിയൊരുക്കിയിരുന്നു.

. വിദേശ പര്യടനം വിവാദത്തിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രി ഉടന്‍ തന്നെ മാധ്യമങ്ങളെ കാണും. ഒക്ടോബര്‍ നാലിനാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പുറപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നത് മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്‌മാനുമാണ്. നോര്‍വേ സന്ദര്‍ശനത്തിന് ശേഷം ബ്രിട്ടനിലേക്കായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...