മുഖ്യമന്ത്രി ഒന്നിനും ഉത്തരം നല്‍കിയിട്ടില്ല; താന്‍ പറഞ്ഞതില്‍ ഏതാണ് പച്ചക്കള്ളമെന്ന് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരായ ആരോപണങ്ങളില്‍ അദ്ദേഹം ഇതുവരെ മറുപടി നല്‍കിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. രണ്ട് ദിവസത്തെ ചര്‍ച്ചകളും വാഗ്വാദങ്ങളും കെട്ടടങ്ങുമ്പോഴും ഈ ചോദ്യങ്ങള്‍ ബാക്കിയാണ്. താന്‍ പറഞ്ഞതില്‍ ഏതാണ് പച്ചക്കള്ളം, ഏതാണ് അസംബന്ധമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയുടെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് മാത്യു കുഴല്‍നാടന്റെ കുറിപ്പ്. വീണയുടെ സ്ഥാപനത്തിന്റെ വെബ് സൈറ്റില്‍ നിന്നും എന്ത് കൊണ്ട് PWC ഡയറക്ടറുടെ പേര് ഒഴിവാക്കിയെന്നും യുഎഇ സന്ദര്‍ശനതിനിടെ വിട്ടു പോയ ബാഗേജ് എന്ത് കൊണ്ട് നയ തന്ത്ര ചാനല്‍ വഴി എത്തിച്ചുവെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

തുടക്കം ഇവിടെ നിന്നാണ്, രണ്ട് ദിവസത്തെ ചര്‍ച്ചകളും വാഗ്വാദങ്ങളും കെട്ടടങ്ങുമ്പോഴും ഈ ചോദ്യങ്ങള്‍ ബാക്കിയാണ്. മുഖ്യമന്ത്രി ഇതുവരെ ഇതിനൊന്നിനും ഉത്തരം നല്‍കിയിട്ടില്ല…. ശുദ്ധ അസംബന്ധവും പച്ചക്കള്ളവുമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രി മറുപടി പറയാത്ത പക്ഷം ഞാന്‍ ഈ ചോദ്യങ്ങള്‍ പൊതു സമൂഹത്തിന് മുന്‍പില്‍ വയ്ക്കുകയാണ്… ഇതില്‍ ഏതാണ് പച്ചക്കള്ളം.?. ഏതാണ് അസംബന്ധം?

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ