ക്യാമറ റെക്കോഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ തടഞ്ഞ കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ നേരത്തെ അറിയിച്ചിരുന്നതായി ഡ്രൈവര്‍ യദു. ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായക തെളിവുകള്‍ ഉള്‍പ്പെട്ട മെമ്മറി കാര്‍ഡ് ആണ് നഷ്ടമായിരിക്കുന്നത്.

ബസില്‍ ക്യാമറയുണ്ടെന്ന് പറഞ്ഞപ്പോള്‍ തന്നെ അത് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇനി ബസ് തന്നെ കാണാതാകുന്ന സ്ഥിതിയുണ്ടാകും. ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നത് താന്‍ ശ്രദ്ധിച്ചിരുന്നെന്നും യദു പറഞ്ഞു. സംഭവത്തിന് ശേഷം ബസ് കെഎസ്ആര്‍ടിസിയുടെ കസ്റ്റഡിയിലായിരുന്നെന്നും യദു കൂട്ടിച്ചേര്‍ത്തു.

ഡിപ്പോയില്‍ നിറുത്തിയിട്ടിരുന്ന ബസ് താന്‍ കണ്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് ബസ് പൊലീസ് പരിശോധിക്കുന്നത്. കമ്മീഷ്ണര്‍ ഓഫീസില്‍ ബുധനാഴ്ച പോയിരുന്നു. എന്നാല്‍ പൊലീസ് മുന്‍വിധിയോടെയാണ് പെരുമാറിയത്. മേയറെ താന്‍ അശ്ലീലം കാണിച്ചെന്ന തരത്തിലാണ് പൊലീസ് പെരുമാറിയതെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാജിക്കൊരുങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; നിർദേശം നൽകി ഹൈക്കമാൻഡ്, അബിൻ വർക്കിയും കെഎം അഭിജിത്തും പരിഗണനയിൽ

ആശ ബെന്നിയുടെ ആത്മഹത്യ; പ്രതിയായ റിട്ട. പൊലീസ് ഉദ്യോഗസ്ഥന്റെ മകൾ ദീപ അറസ്റ്റിൽ

'ആൾക്കൂട്ടങ്ങളിൽ ഇരുന്ന് സ്ത്രീകളെ കുറിച്ച് ആഭാസം പറഞ്ഞ് ഇളിഭ്യച്ചിരി ചിരിക്കുന്ന ഒരുത്തൻ, തുറന്ന് കാട്ടിത്തന്നത് നിങ്ങളുടെ ചങ്കുകൾ തന്നെ'; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹണി ഭാസ്കരൻ

ASIA CUP 2025: സഞ്ജു ഇല്ലാതെ എന്ത് ടീം, അവൻ ഉറപ്പായും കളിക്കും: സുനിൽ ഗവാസ്കർ

സഞ്ജു സാംസൺ ബെഞ്ചിൽ ഇരിക്കും, ബിസിസിഐ ആ താരത്തിനെ മുൻപിലേക്ക് കൊണ്ട് വരാനാണ് ശ്രമിക്കുന്നത്: ആർ അശ്വിൻ

അശ്ലീല സന്ദേശങ്ങളും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണവും; ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവ നടി

മകളുടെ കൈപിടിച്ച് വിവാഹവേദിയിലേക്ക്; ആര്യയും സിബിനും വിവാഹിതരായി

ഏകദിന റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ ഒഴിവാക്കിയ സംഭവം; മൗനം വെടിഞ്ഞ് ഐസിസി

ഏകദിന ബാറ്റർമാരുടെ റാങ്കിംഗിൽ നിന്ന് കോഹ്‌ലിയുടെയും രോഹിത്തിന്റെയും പേരുകൾ നീക്കം ചെയ്തു!

അഫ്ഗാനിസ്ഥാനിൽ ബസ് അപകടം; പതിനേഴ് കുട്ടികളടക്കം 76 പേർ മരിച്ചു