കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് ബിജെപി- സിപിഐഎം സഖ്യം കാരണം, ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം; ഡീല്‍ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല

സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല. എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കിയത് ഇത്തരത്തിലുള്ള ഡീലിലൂടെയാണെന്നും സമാനമായ ധാരണയാണ് ബിജെപിയും സിപിഐഎമ്മും ഇത്തവണയും നടപ്പിലാക്കുന്നതെന്നുമാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

‘2021ല്‍ ആരംഭിച്ച ധാരണയാണ് ഇത്. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമിട്ടാണ് സഖ്യം. അങ്ങനെയാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്നത്. 69 മണ്ഡലങ്ങളില്‍ ബിജെപി വോട്ട് സിപിഐഎമ്മിന് നല്‍കി. കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് ബിജെപി-സിപിഐഎം സഖ്യം കാരണമാണ്,’ അദ്ദേഹം പറഞ്ഞു.

യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയസഖ്യത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തില്‍ കുന്നത്തുന്നാട് മാത്രമാണ് ട്വന്റി20 ഉള്ളത്. അവരാണ് പ്രധാന സിപിഎം നേതാക്കള്‍ക്ക് എതിരെ മത്സരിക്കുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ബിജെഡിഎസും’ രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

'ശരീര അഴകും വാക് ചാതുരിയും വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കായംകുളത്തെ ലീഗ് നേതാവ്

'പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം', രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി സുപ്രീം കോടതി

അസം തെരഞ്ഞെടുപ്പ്: ഭീതിയും തിരിച്ചറിവും ചേർന്ന് എഴുതുന്ന രാഷ്ട്രീയം

'ട്വൻ്റി ട്വൻ്റി പാർട്ടി മത്സരിക്കാൻ വിളിച്ചിരുന്നു, പോയില്ല; എൽഡിഎഫ് വീണ്ടും വരണമെന്നാണ് ആ​ഗ്രഹം': കൃഷ്ണപ്രഭ

ഒരു സംശയവുമില്ല, യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല തന്നെ മുഖ്യമന്ത്രി : പി.ജെ. കുര്യന്‍

'അമ്പലപ്പുഴയിൽ 90,000 വോട്ടുമായി ഞാൻ ചരിത്രവിജയം നേടും'; എൽഡിഎഫിന് ജനഹൃദയങ്ങൾ കീഴടക്കാനാകില്ല: ജി. സുധാകരൻ

നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസ്; സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഫോര്‍വേഡ് ചെയ്യരുതെന്ന് കേരള പൊലീസ്

പിടിവിട്ട് മുകളിലേക്ക് സ്വര്‍ണവില, ഒറ്റയടിക്ക് 2,760 രൂപ വര്‍ധിച്ചു; രണ്ടു ദിവസത്തിനിടെ കൂടിയത് 8,000 രൂപ

തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ; 270 എക്സ് ഹാൻഡിലുകൾക്ക് കേരള പോലീസിന്റെ നോട്ടീസ്

ക്ഷേത്രത്തിലേക്ക് പോകുന്ന സ്ത്രീകൾക്ക് നേരെ അശ്ലീലപ്രദർശനം; പിടികൂടിയപ്പോൾ പ്രതി കൈയും കഴുത്തും മുറിച്ചു