വര്‍ക്കലയില്‍ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവം; പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

തിരുവനന്തപുരം വര്‍ക്കലയില്‍ അമിതവേഗതയിലെത്തിയ റിക്കവറി വാന്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിയും അമ്മയും കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി വര്‍ക്കല പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. റിക്കവറി വാന്‍ ഡ്രൈവര്‍ ടോണി ആണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഞായറാഴ്ച രാത്രി 10ന് ആയിരുന്നു സംഭവം നടന്നത്.

വര്‍ക്കല പേരേറ്റില്‍ രോഹിണി, മകള്‍ അഖില എന്നിവരാണ് കൊല്ലപ്പെട്ടത്. അപകടത്തില്‍ മറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിന് പിന്നാലെ വാഹനത്തില്‍ നിന്ന് ഇ്‌റങ്ങി ഓടിയ പ്രതി പിന്നീട് ഒളിവിലായിരുന്നു. പേരേറ്റില്‍ കൂട്ടിക്കട തൊടിയില്‍ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേക്കാണ് റിക്കവറി വാഹനം ഇടിച്ചുകയറിയത്.

പ്രതി സംഭവ സമയം മദ്യ ലഹരിയിലായിരുന്നുവെന്നും വാഹനം അമിത വേഗതയിലായിരുന്നെന്നും ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. അമ്മയും മകളും കൊല്ലപ്പെട്ട അപകടത്തിന് മുന്‍പ് ഇയാള്‍ മറ്റ് വാഹനങ്ങളിലും ഇടിച്ചിരുന്നതായും ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടയില്‍ വാഹനത്തിലുണ്ടായിരുന്ന പ്രതിയുടെ ഭാര്യ പിണങ്ങി വാഹനത്തില്‍ നിന്ന് ഇറങ്ങി പോയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇതേ തുടര്‍ന്ന് പ്രതി അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതിനിടെ ഒരു സ്‌കൂട്ടിയില്‍ ഇടിച്ചശേഷം റോഡിലൂടെ നടന്നുപോവുകയായിരുന്ന ആളുകളെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അമ്മയെയും മകളെയും നാട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ മെഡിക്കല്‍ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ