സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകാതിരുന്നത് അമ്പരപ്പിക്കുന്ന കാര്യം; പി.സി ജോര്‍ജ് വിഷയത്തില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

വിദ്വേഷ പ്രസംഗത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജിന്റെ ജാമ്യം എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന കാര്യമാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി. ഏതൊരു വര്‍ഗീയവാദിയും പറയാന്‍ അറയ്ക്കുന്ന വാക്കുകളാണ് പിസി ജോര്‍ജ് ഉപയോഗിച്ചിട്ടുള്ളതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍ക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷമാണ് ഇവിടെയുള്ളത്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനില്‍പിന് ആവശ്യമാണ്. പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഗുരുതരമായ സ്ഥിതിവിശേഷമാണ് പി.സി.ജോര്‍ജ് ഉണ്ടാക്കിയിട്ടുള്ളത്. കൊട്ടിയാഘോഷിച്ച് അറസ്റ്റ് ചെയ്തിട്ട് എന്ത് സംഭവിച്ചു ? ജാമ്യത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പോലും മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരായില്ല എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്.

ഏതൊരു വര്‍ഗീയവാദിയും പറയാന്‍ അറയ്ക്കുന്ന വാക്കുകളാണ് പിസി ജോര്‍ജ് ഉപയോഗിച്ചിട്ടുള്ളത് . ഈയിടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ അശിഷ് മിശ്രയുടെ ജാമ്യം അനുവദിച്ച കോടതി നടപടിയെ ശക്തമായി എതിര്‍ത്തുകൊണ്ട് സുപ്രീം കോടതി നടത്തിയ വിധിയെഴുത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.

ഇവിടെ ആര്‍ക്കും എന്തും പറയാനും ചെയ്യാനും കഴിയുന്ന അവസ്ഥാ വിശേഷം വന്നിട്ടുണ്ട്. അവക്കെല്ലാം അറുതി വരുത്തേണ്ടത് നാടിന്റെ നിലനില്‍പിന് തന്നെ ആവശ്യമാണ് . പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണ്.

Latest Stories

സല്‍മാന്‍ ഖാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി, ഞാന്‍ പറ്റില്ലെന്നും പറഞ്ഞു.. ഞാന്‍ എല്ലാവരോടും നോ പറയും: നടി ഷര്‍മിന്‍ സേഗാള്‍

IPL 2024: പറ്റുമെങ്കിൽ മുഴുവൻ സീസൺ കളിക്കുക അല്ലെങ്കിൽ വെറുതെ ലീഗിലേക്ക് വരരുത്, സൂപ്പർതാരങ്ങൾക്ക് കർശന നിർദേശം നൽകി ഇർഫാൻ പത്താൻ

കൈയ്ക്ക് ശസ്ത്രക്രിയക്ക് എത്തിയ 4 വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവ്

സിനിമാതാരങ്ങൾക്ക് വേണ്ടി ഒരുക്കിയ വിരുന്നിൽ കൊക്കെയ്ൻ; ആരോപണത്തിൽ കമൽഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്നാട് ബിജെപി

മോദിയും കൂട്ടരും വിഡ്ഢികളുടെ സ്വര്‍ഗത്തില്‍; പ്രബീര്‍ വിഷയത്തില്‍ കേന്ദ്രത്തിന്റെമാടമ്പിത്തരം സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടു; ആഞ്ഞടിച്ച് തോമസ് ഐസക്ക്

'സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ച് വർഷം കഴിഞ്ഞ് കാണാം'; അമ്മയ്ക്ക് കത്തെഴുതി വീടുവിട്ടിറങ്ങിയ 14കാരനെ കണ്ടെത്തി

ഇന്ത്യൻ ഫുട്ബോളിലെ സമാനതകളില്ലാത്ത ഇതിഹാസം ബൂട്ടഴിക്കുന്നു, സുനിൽ ഛേത്രിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ ഞെട്ടി ആരാധകർ; വീഡിയോ വൈറൽ

യുക്രൈയിനെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; കരയുദ്ധത്തിലൂടെ ആറു ഗ്രാമങ്ങള്‍ കീഴടക്കി; വിദേശയാത്രകളെല്ലാം റദ്ദാക്കി പ്രസിഡന്റ് സെലെന്‍സ്‌കി

ഐശ്വര്യക്ക് ഇതെന്തുപറ്റി? കൈയില്‍ പ്ലാസ്റ്ററിട്ട് താരം, ബാഗുമായി മകളും; കാര്യം അന്വേഷിച്ച് ആരാധകര്‍

പുതിയ ചിത്രത്തിനായി രണ്ട് വർഷം ക്രിക്കറ്റ് പരിശീലനം; തോളുകൾ രണ്ടും സ്ഥാനം തെറ്റി; തുറന്നുപറഞ്ഞ് ജാൻവി കപൂർ