'എല്ലാവർക്കും നന്ദി'; അബ്ദുൽ റഹീമിന് ഇനി പുതുജീവിതം, രണ്ട് പതിറ്റാണ്ടിന് ശേഷം വീട്ടിൽ തിരിച്ചെത്തി

സൗദിയിലെ ജയിലില്‍ നിന്ന് മോചിതനായ കോഴിക്കോട് ഫറോക് സ്വദേശി അബ്ദുല്‍ റഹിം ഇരുപത് വര്‍ഷത്തിന് ശേഷം നാട്ടിലെത്തി. രാവിലെ 7.25ന് കരിപ്പൂരില്‍ വിമാനമിറങ്ങി. ജനകീയ ഇടപെടലിലൂടെയാണ് സൗദി ബാലന്‍ മരിച്ച സംഭവത്തില്‍ അബ്ദുല്‍ റഹീമിനെ മോചിപ്പിച്ചത്. 34.35 കോടി രൂപയാണ് ദയാധനമായി നല്‍കിയത്.

വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ കാണാൻ നിരവധി പേരാണ് എത്തിയത്. 20 വർഷത്തിന് ശേഷം ഉമ്മയെ കണ്ട റഹീം വികാരഭരിതനായി. പ്രാർഥിച്ചവർക്കും സഹായിച്ചവർക്കും നന്ദിയെന്നാണ് അബ്ദുൽ റഹീമിന്റെ ആദ്യപ്രതികരണം. ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരകണക്കിന് പേരാണ് അബ്ദുൽ റഹീമിനെ കാണാൻ കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്.

കഴിഞ്ഞ 19-ാം തിയ്യതിയാണ് പൊതു അവകാശ കേസില്‍ അബ്ദുല്‍ റഹീമിന്റെ തടവ് ശിക്ഷാ കാലാവധി അവസാനിച്ചത്. സൗദിയില്‍ പൊതു അവധി ആയിരുന്നിട്ടും മോചനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അതിവേഗം പൂര്‍ത്തിയായി. 5 മില്യണ്‍ റിയാല്‍ മോചന ദ്രവ്യം വാങ്ങി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം അബ്ദുറഹീമിന് മാപ്പ് നല്‍കി. കോടതി വധശിക്ഷ റദ്ദാക്കുകയും ചെയ്തു.

Latest Stories

'ഒമാന്‍ മറ്റെല്ലാ രാജ്യങ്ങളെയും പോലെ പെരുമാറണം, അല്ലെങ്കില്‍ തകര്‍ത്തുകളയും'; ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പൊലീസ് മേധാവിയോട് വിശദീകരണം തേടി ആഭ്യന്തര മന്ത്രി

സ്വർണ വിലയിൽ ഇറക്കം, പവന് 560 രൂപ കുറഞ്ഞു; രണ്ട് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 1,640 രൂപ

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; രണ്ട് പേർ കൂടി പിടിയിൽ

'വീണ വിജയൻ സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയത് രണ്ടു കോടി 78 ലക്ഷം രൂപ, നഷ്ടത്തിലായിരുന്ന എക്സാലോജിക്കിന്റെ പ്രധാന വരുമാന സ്രോതസ്സ് കരിമണൽ കമ്പനി'; എസ്എഫ്ഐഒ അന്വേഷണ റിപ്പോർട്ട്

മാസപ്പടിക്കേസ്; വീണ വിജയനെ ഇഡി വിശദമായി ചോദ്യം ചെയ്യും, സ്വത്തുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

എനിക്ക് നഷ്ടമായത് ചരിത്രം ആകേണ്ടിയിരുന്ന സെഞ്ചുറിയാണ്, അതിന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു: വൈഭവ് സൂര്യവൻഷി

ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം: കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് FIR; കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്

വൈഭവ് ദി വണ്ടർ കിഡ്; സൺറൈസേഴ്‌സ് ഹൈദരാബാദിനെ 47 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം; നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്