ആറു വയസുകാരനായ ദളിത് വിദ്യാര്‍ത്ഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു! നെടുങ്കണ്ടത്ത് അധ്യാപികയ്‌ക്കെതിരെ പരാതി

ഇടുക്കിയിൽ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെക്കൊണ്ട് അധ്യാപിക സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിനും എഇഒയ്ക്കും പരാതി നല്‍കിയത്. ഉടുമ്പന്‍ചോലയ്ക്കടുത്ത് സ്ലീവാമലയില്‍ പ്രവര്‍ത്തിക്കുന്ന സെന്റ് ബെനഡിക്ട്സ് എല്‍പി സ്‌കൂളിലെ മരിയ ജോസഫ് എന്ന അധ്യാപികയ്‌ക്കെതിരെയാണ് പരാതി.

വെറും ആറര വയസും മാത്രം പ്രായമുള്ള കുട്ടിയോടായിരുന്നു അധ്യാപികയുടെ ക്രൂരത. ഈ മാസം 13ന് കുട്ടിയുടെ സഹപാഠി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛര്‍ദിച്ചു. കുട്ടികളോട് മണല്‍വാരിയിട്ട് ഇത് മൂടാന്‍ അധ്യാപിക ആവശ്യപ്പെട്ടു. പിന്നീട് ഈ കുട്ടിയോട് മാത്രമായി അത് ചെയ്യാന്‍ പറഞ്ഞു. എന്നാല്‍, കുട്ടി ഇത് നിരസിക്കുകയും ടീച്ചറെ ഞാന്‍ ഇവിടെയിരുന്ന് എഴുതിക്കോളാം എന്നുപറയുകയും ചെയ്തു.

ഇതുകേട്ട അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കോരിക്കളയിപ്പിക്കുകയുമായിരുന്നു. മറ്റൊരു കുട്ടി സഹായിക്കാന്‍ തയാറായപ്പോൾ അധ്യാപിക തടയുകയും ചെയ്തു. എന്നാൽ കുട്ടി ഇക്കാര്യങ്ങൾ ഒന്നും വീട്ടില്‍ അറിയിച്ചില്ല. പിറ്റേ ദിവസം മുതൽ സ്‌കൂളിൽ പോകാൻ മടിയും ഭയവും കാണിച്ച ആകുട്ടിയുടെ പെരുമാറ്റത്തിൽ മാതാപിതാക്കൾക്ക് സംശയത്തെ തോന്നിയിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷം സഹപാഠിയുടെ അമ്മയിൽ നിന്നാണ് തന്റെ മകന് ക്ലാസ് മുറിയിൽ നേരിട്ട അപമാനം മാതാപിതാക്കൾ അറിയുന്നത്. പിന്നാലെ ഇക്കാര്യം സ്‌കൂളിലെ പ്രഥമാധ്യാപികയെ അറിയിച്ചുവെങ്കിലും അവര്‍ അധ്യാപികയ്ക്ക് താക്കീത് നല്‍കുന്നതില്‍ മാത്രം നടപടി ഒതുക്കിയെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർക്ക് (എഇഒ)പരാതി നൽകി.

എന്നാൽ സെന്റ് ബെനഡിക്ട്സ് എല്‍പി സ്‌കൂൾ എയ്ഡഡ് സ്‌കൂൾ ആണെന്നും അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള അധികാരം പരിമിതമാണെന്നും ഓഫീസ് ജീവനക്കാര്‍ അറിയിച്ചു. തുടർന്നാണ് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ജില്ലാ കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും പ്രഥമാധ്യാപികയോട് കളക്ടര്‍ മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ് ഷാജി പറഞ്ഞു.

Latest Stories

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും