അധ്യാപകൻ മദ്യം നൽകി വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

പാലക്കാട് മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി. കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ പറഞ്ഞു.

സ്കൂളിലെ കൂടുതൽ വിദ്യാർത്ഥികൾക്ക് കൗൺസിലിങ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിഡബ്ല്യുസിയുടെ കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്കൂളിൽ ഏർപ്പെടുത്തും. ആദ്യഘട്ട കൗൺസിലിങ്ങിൽ ഏഴ് വിദ്യാർത്ഥികളാണ് അധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പൊലീസിന് കൈമാറുകയും ചെയ്തു. നിലവിൽ മൊഴി നൽകിയ 6 വിദ്യാർത്ഥികൾക്കും സിഡബ്ല്യുസിയുടെ കാവൽപ്ലസ് സുരക്ഷ ഏർപ്പെടുത്തുമെന്നും ​ഗൗരവകരമായ പരാതിയായിട്ടും സ്കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധയിൽപെടുത്താതിരുന്നത് വീഴ്ചയാണെന്നും എം സേതുമാധവൻ പറഞ്ഞു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ