‘വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് ബക്കാര്‍ഡിക്ക് വേണ്ടി’യെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ അഴിമതി ആരോപണം ചട്ടവിരുദ്ധ നടപടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ആരോപണം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. ആരോപണമുന്നയിക്കാൻ നടപടിക്രമം അനുസരിച്ച് കഴിയില്ലെന്നും ആരോപണം നീക്കം ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം പരിശോധിക്കുമെന്ന് സ്പീക്കർ വ്യകത്മാക്കി.
മദ്യ കമ്പനിയായ ബക്കാര്‍ഡിയ്ക്ക് വേണ്ടിയാണ് നികുതി പരിഷ്‌കരണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന അവസരം മെല്ലെ ഇതില്‍ തിരുകിയിരിക്കുകയാണെന്നും ഇത് ഗൗരവമായ വിഷയമാണെന്നും പ്രതിപക്ഷം ആരോപിച്ചു. നികുതി ഇളവ് ആവശ്യപ്പെട്ട് ബക്കാര്‍ഡി ഇന്ത്യ 2023 ല്‍ അപേക്ഷ നല്‍കിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി. പുതിയ ബജറ്റിന്റെ ഷെഡ്യൂള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ ഫിനാന്‍സ് ബില്ല് ഉണ്ടായിരുന്നില്ല. അത് കാണിക്കുന്നത് പുതിയ നികുതി നിര്‍ദേശം ആലോചിച്ചില്ല എന്നാണ്. പുതിയ നികുതി നിര്‍ദേശത്തെ കുറിച്ച് യാതൊരു ആലോചനയും ബജറ്റ് തയാറാക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. പക്ഷേ, ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന അവസരം മെല്ലെ ഇതില്‍ തിരുകിയിരിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.
എന്നാൽ വികസന പദ്ധതികൾ ജില്ലകൾക്ക് തുല്യമായി ലഭ്യമാക്കണമെന്ന കാഴ്ചപ്പാടാണുള്ളതെന്നും ഈ സർക്കാറിനുള്ളത് പുതിയ നയസമീപനമാണെന്നും മുഖ്യമന്ത്രി പറയുന്നു. കാലോചിതമായ പരിഷ്കാരങ്ങൾ ഉണ്ടാകും. മലബാർ ജില്ലകൾക്കും തീരദേശ മേഖലകൾക്കും അർഹമായ പരിഗണന ഉണ്ടാകും. സമസ്തമേഖലയെയും വിലയിരുത്തിക്കൊണ്ടുള്ള നയമായിരിക്കും. സാമ്പത്തിക അസമത്വം മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രത്യേക പരിഗണന. ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി നൽകുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.