തത്കാല്‍ താത്കാലികമായി ലഭ്യമല്ല; കാത്തിരിക്കാന്‍ നിര്‍ദ്ദേശം, ഒരു മണിക്കൂറില്‍ പരിഹരിക്കുമെന്ന് ഐആര്‍ടിസി

ഐആര്‍ടിസിയുടെ ഇ-ടിക്കറ്റ് സംവിധാനം താകത്കാലികമായി തടസപ്പെട്ടതായി ഇന്ത്യന്‍ റെയില്‍വേ. തിങ്കളാഴ്ച രാവിലെയോടെയാണ് തടസം നേരിടാന്‍ ആരംഭിച്ചത്. മെയിന്റനന്‍സുമായി ബന്ധപ്പെട്ട് ഇ-ടിക്കറ്റ് ആപ്പില്‍ കുറച്ച് സമയം തടസം നേരിടുമെന്നാണ് ഐആര്‍ടിസിയുടെ അറിയിപ്പ്.

ഒരു മണിക്കൂറില്‍ പ്രശ്‌നം പരിഹരിക്കുമെന്നും ഐആര്‍ടിസി അറിയിച്ചിട്ടുണ്ട്. രാവിലെ തത്കാല്‍ എടുക്കാന്‍ ശ്രമിച്ചവര്‍ക്ക് സാങ്കേതിക പ്രശ്‌നം തടസം സൃഷ്ടിച്ചു. ടിക്കറ്റ് കാന്‍സലേഷനുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാമെന്നും ഐആര്‍ടിസി പറയുന്നു. സാങ്കേതിക തടസം മൂലം ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ലെന്നാണ് ടിക്കറ്റ് എടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുന്ന സന്ദേശം.

ഡിസംബറില്‍ പരിഷ്‌കാരങ്ങളോടെ പുതിയ ആപ്പ് നിലവില്‍ വരുമെന്ന് നേരത്തെ അറിയിച്ചിരുന്നു. യാത്രാ ടിക്കറ്റ്, പ്ലാറ്റ് ഫോം ടിക്കറ്റ്, ട്രെയിന്‍ ലൈവ് ട്രാക്കിംഗ് എന്നിവ അറിയാന്‍ സാധിക്കും.

Latest Stories

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി