സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കൈയില്‍ നിന്ന് പൊട്ടിത്തെറിച്ചു; വയനാട്ടില്‍ പുതിയ സ്ഥാനാര്‍ത്ഥി വരുമോയെന്ന് ജൂണ്‍ നാലിന് പറയാമെന്ന് ടി സിദ്ദിഖ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിന് പകരം വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ്. വര്‍ഗീയ ധ്രുവീകരണത്തിന് ഇടവരുത്തുന്ന പ്രാകൃത ശൈലിയാണ് അവര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

വടകര, കോഴിക്കോട് മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം അതിന് തെളിവാണ്. സൈബര്‍ ബോംബും പാനൂരിലെ ബോംബും അവരുടെ കൈയില്‍നിന്ന് തന്നെ പൊട്ടിച്ചിതറി. സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്താത്തത് ഇതിന് പിന്നില്‍ സിപിഎം തന്നെയാണെന്നതിന്റെ തെളിവാണ്.
വടകരയിലെ ജനങ്ങളോട് സിപിഎം മാപ്പ് പറയണം. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വടകര വര്‍ഗീയ പ്രചാരണത്തിന്റെ യഥാര്‍ഥ ഉറവിടം കണ്ടെത്തിയാല്‍ പാനൂര്‍ ബോംബ് സ്‌ഫോടനത്തിന് സമാന അനുഭവം ഉണ്ടാകും ‘കാഫിര്‍ പ്രയോഗ’ത്തില്‍ ആരോപണം പറഞ്ഞാല്‍ അത് തെളിയിക്കേണ്ട ഉത്തരവാദിത്തം പറഞ്ഞവര്‍ക്കുണ്ട്. തിരഞ്ഞെടുപ്പില്‍ സിപിഎം വര്‍ഗീയ വിഭജന മാനിഫെസ്റ്റോ തയ്യാറാക്കി ഇരുണ്ട കാലത്തേക്ക് കേരളത്തെ നയിക്കുന്ന ശൈലിക്ക് സിപിഎം നേതൃത്വം നല്‍കി. വടകരയും കോഴിക്കോടും ഇതിന് ഉദാഹരമാണ്.
സിപിഎം നിര്‍മ്മിച്ച വര്‍ഗീയ ബോംബും സൈബര്‍ ബോംബും അവരുടെ കയ്യില്‍ നിന്ന് പൊട്ടിത്തെറിച്ചു. മുറിവുണക്കുന്നതിന് പകരം വര്‍ഗീയ പ്രചാരണം സിപിഐഎം നടത്താന്‍ പാടില്ലാത്തതാണ്. സൈബര്‍ ബോംബിന്റെ ഉറവിടം കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നില്ല. ഉറവിടം സിപിഐഎം എന്നതിന്റെ തെളിവാണിത്. വിഷയം കര്‍ക്കശമായി കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് ദയനീയമായി പരാജയപ്പെട്ടു. പൊലീസിന്റെ കയ്യും കാലും സമ്പൂര്‍ണ്ണമായി ബന്ധിച്ചിരിക്കുന്നു.
സൈബര്‍ ആക്രമണം ഉന്നതല നേതൃത്വത്തിന്റെ ഗൂഢാലോചനയാണ്. വര്‍ഗീയ പ്രചാരണത്തിനും കലാപാഹ്വാനത്തിനും സിപിഐഎം നേതൃത്വത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണം. പ്രബുദ്ധ വടകരയുടെ മനസ്സില്‍ ഇളക്കം തട്ടിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും വടകര കത്തിയില്ല. സിപിഐഎമ്മിന്റെ യഥാര്‍ത്ഥ മുഖം വടകര തിരിച്ചറിഞ്ഞു. സിപിഐഎം ഇരവാദം ലജ്ജാകരമാണ്.
സിപിഎം പത്രങ്ങളുടെ സ്വഭാവമനുസരിച്ച് പരസ്യം നല്‍കിയതും നമ്മള്‍ കണ്ടു. മതപരമായ വൈകാരികത ചൂഷണം ചെയ്യുന്ന സമീപനം സ്വീകരിച്ചു. കെ കെ ശൈലജയും സിപിഐഎമ്മും വടകരയിലെ ജനങ്ങളോട് മാപ്പ് പറയണം. കെ കെ ശൈലജ പറഞ്ഞ ആദ്യ വീഡിയോ ആരോപണം പൊളിഞ്ഞ് കള്ളി വെളിച്ചത്തായി.
സിപിഎം വര്‍ഗീയതക്ക് എതിരെ മെയ് 11ന് യുഡിഎഫ് ജനകീയ പ്രതിരോധം സംഘടിപ്പിക്കും. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്യും.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള കെ സുധാകരന്റെ മടങ്ങി വരവ് എഐസിസി നേതൃത്വം തീരുമാനിക്കും. വയനാട്ടില്‍ പുതിയ സ്ഥാനാര്‍ഥി വരുമോ എന്ന് ജൂണ്‍ നാലിന് ശേഷം പറയാം. വയനാട്ടിലെന്ന പോലെ ഞാന്‍ റായ്ബറേലിയില്‍ പ്രചാരണത്തിന് പോകും. ഇരുമണ്ഡലങ്ങളിലും വന്‍ വിജയം നേടും. റായ്ബറേലിയില്‍ രാഹുല്‍ മത്സരിക്കുമെന്ന തീരുമാനമെടുത്തത് അവസാനത്തെ രണ്ട് ദിവസത്തിലാണ്. സുഗന്ധഗിരി മരം മുറിക്കേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാതെ വനം വകുപ്പ് സമ്പൂര്‍ണ പരാജയമാണ്.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്