നിരുത്തരവാദപരമായ പ്രസ്താവനകള്‍; ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധം; വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് എം സ്വരാജ് രംഗത്ത്

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എം സ്വരാജ്. വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ തീര്‍ത്തും നിരുത്തരവാദപരമാണെന്ന് എം സ്വരാജ് ആരോപിച്ചു. ശ്രീനാരായണഗുരുവും എസ്എന്‍ഡിപി യോഗവും ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിരുദ്ധമാണിതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ക്കെതിരെ സാമൂഹ്യമാധ്യമമായ ഫേസ്ബുക്കിലൂടെ ആയിരുന്നു സ്വരാജ് പ്രതികരിച്ചത്. മതനിരപേക്ഷ സമൂഹത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം അഭിപ്രായങ്ങള്‍ കേരളം തള്ളിക്കളയുമെന്നും എം സ്വരാജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വിദ്വേഷ പരാമര്‍ശം നടത്തിയ വെള്ളാപ്പള്ളി ഇന്ന് വീണ്ടും അത് ആവര്‍ത്തിക്കുകയായിരുന്നു.

എന്നാല്‍ എറണാകുളത്ത് നടന്ന പരിപാടിയില്‍ മന്ത്രി വിഎന്‍ വാസവന്‍ വെള്ളാപ്പള്ളിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. വിശ്രമ ജീവിതം നയിക്കേണ്ട കാലത്ത് വെള്ളാപ്പള്ളി ചരിത്രം സൃഷ്ടിക്കുകയാണെന്നായിരുന്നു വാസവന്റെ പ്രസ്താവന. മതപണ്ഡിതന്‍മാര്‍ ഭരണത്തില്‍ ഇടപെടുന്നു. സര്‍ക്കാര്‍ എന്ത് ചെയ്താലും കാന്തപുരം ഉള്‍പ്പെടെയുള്ള മതനേതാക്കള്‍ ഇടപെടുന്നുവെന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

സര്‍ക്കാര്‍ നല്ലകാര്യം ചെയ്യുമ്പോഴും അത് തകര്‍ക്കുമെന്ന് മതനേതാക്കള്‍ വെല്ലുവിളിക്കുന്നു. താന്‍ മുസ്ലീം സമുദായത്തിന് എതിരല്ല. സമുദായത്തെ ആക്ഷേപിച്ചുവെന്ന് വ്യാഖ്യാനമുണ്ടാക്കുകയാണ്. തന്നെ കത്തിച്ചാല്‍ പോലും അഭിപ്രായത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ