സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം പറക്കല്ലിലേക്ക് ഇടിച്ചു കയറി; മുന്‍പിലിരുന്ന കേന്ദ്രമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു; അരമണിക്കൂറോളം വഴിയില്‍ കിടന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തില്‍പ്പെട്ടു. എംസി റോഡില്‍ പുതുവേലി വൈക്കം കവലയ്ക്കു സമീപമാണ് കാര്‍ നിയന്ത്രണംവിട്ട് പാറക്കല്ലിലേക്ക് ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന്റെ മുന്‍വശത്തെ രണ്ടു ടയറുകളും തകര്‍നന്നു.

അപകടത്തില്‍ പരിക്കേല്‍ക്കാതെ സുരേഷ് ഗോപി. തുടര്‍ന്ന് അരമണിക്കൂറോളം വഴിയില്‍ കുടുങ്ങിയ അദേഹത്തെ കൂത്താട്ടുകുളം ഗസ്റ്റ് ഹൗസിലേക്ക് പൊലീസ് വാഹനത്തില്‍ മാറ്റുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയില്‍ നിന്നെത്തിച്ച വാഹത്തിലാണ് അദേഹം തുടര്‍യാത്ര ആരംഭിച്ചത്.

കേരള സര്‍ക്കാരിന്റെ നമ്പര്‍ 100 ഔദ്യോഗിക വാഹനത്തില്‍ കൊല്ലത്തുനിന്നു തൃശൂരിലേക്കു പോകുകയായിരുന്നു കേന്ദ്രമന്ത്രി. അപകട സമയം സുരേഷ് ഗോപി മുന്‍വശത്ത് ഇരുന്നാണു യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്നു തന്നെ ഡ്രൈവര്‍ നിയന്ത്രണത്തിലാക്കി. ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണു മന്ത്രിയെ വാഹനത്തില്‍നിന്ന് ഇറക്കിയത്. തകരാറിലായ വാഹനം എട്ടുമണിയോടെ അറ്റകുറ്റപ്പണി നടത്തി തിരിച്ച് കൊണ്ടു പോയി.

Latest Stories

ഇന്ത്യക്കാരെ തിരികെ എത്തിക്കാന്‍ ഓപ്പറേഷന്‍ സിന്ധു; ഇസ്രായേലില്‍ നിന്ന് ഇന്ത്യക്കാരെ ഉടന്‍ തിരികെ എത്തിക്കും

നിലമ്പൂരില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായി; 70.76 ശതമാനം പോളിംഗ്, തിങ്കളാഴ്ച വോട്ടെണ്ണല്‍

ആകാശ നിരീക്ഷണം നടത്തി അമേരിക്കയുടെ 'ഡൂംസ് ഡേ' വിമാനം; ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന വിമാനം കോള്‍സൈന്‍ മാറ്റി വാഷിംഗ്ടണിലെത്തി; ഇറാനെതിരെ യുഎസ് തയ്യാറെടുക്കുന്നു?

പുതിയതായി അഭിനയിക്കാൻ വരുന്ന പിള്ളേർ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവർക്ക് പിന്നെന്താണ് പണി : ലാൽ

രാജ്ഭവനിലെ ആര്‍എസ്എസ് ചിത്രം; വി ശിവന്‍കുട്ടിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രാജ്ഭവന്‍

ഇറാനു നേരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം അംഗീകരിക്കാനാവില്ല; ഇസ്രായേലിനെതിരായ നീക്കത്തെ ഇന്ത്യ പിന്തുണയ്ക്കണം; അല്ലെങ്കില്‍ അക്ഷന്തവ്യമായ അപരാധമാണെന്ന് ചെന്നിത്തല

'കോണ്‍ഗ്രസ് വിട്ടു എവിടേക്കും പോകുന്നില്ല'; കേരളത്തിലെ നേതൃത്വത്തോട് അഭിപ്രായ ഭിന്നതയുണ്ടെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍; നിലമ്പൂരില്‍ പോകാതിരുന്നത് ക്ഷണിക്കാതിരുന്നതിലാല്‍

ബുംറയെ പേടിയില്ല, അവനെ കൊണ്ട് ഇന്ത്യക്ക് പരമ്പര നേടിക്കൊടുക്കാൻ കഴിയില്ല, സ്റ്റാർ പേസറെ താഴ്ത്തിക്കെട്ടി ഇം​ഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

'മുഖ്യമന്ത്രി കേരളത്തിന്റെ വരദാനം, പാവപ്പെട്ടവരുടെ അത്താണി'; വാനോളം പുകഴ്ത്തി സ്വാഗത പ്രാസംഗികന്‍; കുറിപ്പെഴുതി നല്‍കി പ്രസംഗം ചുരുക്കിപ്പിച്ച് സംഘാകര്‍; 'ഇനി തുടര്‍ന്നാല്‍ അദ്ദേഹത്തിന് ദേഷ്യം വരും, തനിക്ക് പേടിയാണ്'

ആ ആഗ്രഹവും നടന്നു, അമര 'ഇന്ദ്ര' ബാഹുബലി ആയി ഇന്ദ്രൻസ്; വൈറലായി വീഡിയോ