'ആ മാക്രിയുടെ മൂക്കിന് താഴെയാണ് പദ്ധതി കൊടുത്തത് '; തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുത്, മാന്തി പൊളിച്ചുകളയുമെന്ന് സുരേഷ് ഗോപി

തൃശൂര്‍ എംപിയെ ഞോണ്ടാന്‍ വരരുതെന്നും വന്നാല്‍ മാന്തി പൊളിച്ചു കളയുക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎം നേതാവിനെ ‘മാക്രി’ എന്നു വിളിച്ച് പരിഹസിച്ചാണ് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പദ്ധതി നല്‍കിയതിനെ കുറിച്ച് വിശദീകരിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായ വടകരയിലെ പി കെ ദിവാകരനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മാക്രി പരാമര്‍ശം. നാടിനായി ഒന്നും ചെയ്യുന്നില്ലെന്ന ദിവാകരന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് ആ മാക്രിയുടെ മൂക്കിനു താഴെയാണ് പദ്ധതി കൊടുത്തിരിക്കുന്നതെന്നും അയാള്‍ക്ക് എന്താണ് ഇതില്‍കൂടുതല്‍ അറിയേണ്ടതെന്നും സുരേഷ് ഗോപി ചോദിച്ചത്.

വടകരയില്‍ ഉരാളുങ്കല്‍ സൊസൈറ്റിയ്ക്കാണ് പദ്ധതി കൊടുത്തതെന്നും താന്‍ കൂടി അംഗീകരിച്ച പദ്ധതിയാണ് അവര്‍ക്ക് നല്‍കിയതെന്നും 95.34 കോടിയുടെ പദ്ധതിയാണതെന്നും സുരേഷ്‌ഗോപി പറഞ്ഞു.

വടകരയില്‍ ഉരാളുങ്കല്‍ സൊസൈറ്റി, അത് ആരുടേതാണെന്ന് അറിയാമല്ലോ. അന്വേഷിച്ച് മനസ്സിലാക്കിക്കോളൂ, പക്ഷേ അവരാണ് യോഗ്യമായ ഒരു പദ്ധതി കൊണ്ടുവന്നത്. അവര്‍ക്ക് ഞാന്‍കൂടി അംഗീകരിച്ച ഒരു പദ്ധതിയാണ് ലഭിച്ചിരിക്കുന്നത്. 95.34 കോടിരൂപയുടെ പദ്ധതി. ആ മാക്രിയുടെ മൂക്കിനു താഴെയാണ് കൊടുത്തിരിക്കുന്നത്. അയാള്‍ക്ക് എന്താണ് ഇതില്‍കൂടുതല്‍ അറിയേണ്ടത്. തൃശൂര്‍ എംപിക്കിട്ട് ഞോണ്ടാന്‍ വരരുത്. ഞാന്‍ മാന്തി പൊളിച്ചു കളയും. അത്രയുള്ളൂ.

‘കൊല്ലത്തെ അഷ്ടമുടിയിലെ പദ്ധതിക്ക് 59.73 കോടിരൂപ അനുവദിച്ചുവെന്നും ഇതൊക്കെ കൃത്യമായി മന്ത്രിയെന്ന നിലയില്‍ ചെയ്തിട്ടുണ്ടെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. തൃശൂരിന് ഫൊറന്‍സിക് ലാബും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ട്രെയ്‌നിങ് കോളജും അനുവദിച്ചുവെന്നും 8 ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്തേ നല്‍കൂ എന്നു പറയുന്നത് ദുഷിച്ച രാഷ്ട്രീയ ചിന്താഗതിയാണെന്ന് കുറ്റപ്പെടുത്താനും സുരേഷ് ഗോപി മടിച്ചില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ