സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി; നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കെ മുരളീധരന്‍

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ബിജെപി ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ല. ബിജെപി സ്‌ക്വാഡ് വര്‍ക്കും നടക്കുന്നില്ല. യുഡിഎഫിന് വോട്ട് കിട്ടുന്ന സ്ഥലങ്ങളില്‍ മാത്രം പ്രചരണം നടത്തുന്നതുവഴി എല്‍ഡിഎഫിനെ സഹായിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. ബിജെപി കണ്‍വന്‍ഷനെത്തിയ സുരേഷ് ഗോപി മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചതുള്‍പ്പടെ നിരവധി കാര്യങ്ങള്‍ സിപിഎം ബിജെപി അന്തര്‍ധാരക്ക് തെളിവാണെന്നും മുരളീധരന്‍ പറഞ്ഞു.

ഹിന്ദുമഹാസഭ മാത്രമല്ല, ആര്‍എസ്എസ് തന്നെ പിണറായിക്കൊപ്പമല്ലേയെന്നും മുരളീധരന്‍ ചോദിച്ചു. അതേസമയം ഒരു കാലത്ത് പിഡിപിയെ എല്ലാവരും എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് സ്വരാജ് ഓര്‍മിപ്പിച്ചു. അതിന് ശേഷം എന്തൊക്കെ മാറ്റങ്ങള്‍ വന്നുവെന്ന് സ്വരാജ് ചോദിച്ചു. മഅദ്നി സ്വീകരിച്ച നിലപാടുകള്‍ എങ്ങനെയുള്ളതായിരുന്നു. മതനിരപേക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്ന് അവര്‍ പരസ്യപ്പെട്ടുത്തി. അതുതന്നെ അവര്‍ സ്വീകരിച്ചുവന്നു. അത് സ്വാഗതാര്‍ഹമാണ്.

തെറ്റായ നിലപാടുകള്‍ സ്വീകരിച്ചു എന്നതുകൊണ്ട് ജീവിതാവസാനം വരെ ശരിയായ നിലപാടുകള്‍ സ്വീകരിക്കരുത് എന്ന് നമുക്ക് പറയാന്‍ കഴിയില്ല. നാളെ ജമാഅത്തെ ഇസ്ലാമി അവരുടെ ആചാര്യനെ തള്ളിപ്പറയുകയും മതരാഷ്ട്രവാദം ഉപേക്ഷിക്കുകയും ചെയ്താല്‍ സാവധാനത്തില്‍ അവരേയും സ്വീകരിക്കും. അവരെ സ്വാഗതം ചെയ്യുന്നതിന് മുന്‍പന്തിയില്‍ തങ്ങളുണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്