രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ അതിജീവിതയെ അപമാനിച്ച അഡ്വ ദീപ ജോസഫിനെ നിര്‍ത്തിപ്പൊരിച്ച് സുപ്രീം കോടതി; നിങ്ങളൊരു വനിത അഭിഭാഷകയല്ലേ, പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റിന് നിര്‍ദേശിച്ചേനേയെന്ന് ചീഫ് ജസ്റ്റിസ്

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ കേസിലെ അതിജീവിതയെ അപമാനിച്ച അഡ്വ.ദീപ ജോസഫിന് രൂക്ഷ ഭാഷയില്‍ താക്കിതുമായി സുപ്രീം കോടതി. അതിജീവിതയെ അപമാനിച്ച കേസിലെ പ്രതി അഡ്വ.ദീപ ജോസഫിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സുര്യകാന്ത് കടുത്ത ഭാഷയില്‍ അഭിഭാഷകയെ വിമര്‍ശിച്ചത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വാക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ഒരു പുരുഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അറസ്റ്റിന് നിര്‍ദേശം നല്‍കുമായിരുന്നെന്നും പറഞ്ഞു.

നിങ്ങൾ പ്രാക്ടീസ് ചെയ്യുന്ന ഒരു അഭിഭാഷകയല്ലേ, നിങ്ങൾക്ക് എങ്ങനെ ഇങ്ങനെയൊക്കെ എഴുതാൻ കഴിയുന്നു? ഇത്തരമൊരു ഭാഷ… ഞങ്ങൾ അത് ഉറക്കെ വായിക്കണോ? “ഇതൊരു പുരുഷനായിരുന്നെങ്കിൽ, ഇത്തരത്തിലുള്ള അസംബന്ധങ്ങൾ എഴുതിക്കൂട്ടിയതിന് ഞങ്ങൾ അയാളെ ഉടൻതന്നെ അറസ്റ്റ് ചെയ്യിപ്പിക്കുമായിരുന്നു.”

ദീപ പ്രയോഗിച്ച വാക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതാണെന്ന് സുപ്രീം കോടതി പറഞ്ഞു. പുരുഷനായിരുന്നെങ്കില്‍ ഉടന്‍ അറസ്റ്റു ചെയ്‌തേനെ. നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേയെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ദീപയുടെ ഹര്‍ജി തള്ളിയ കോടതി, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തിലില്‍ കേസിലെ ആദ്യത്തെ അതിജീവിതയെ അപമാനിച്ചതിനാണ് പൊലീസ് അഡ്വ.ദീപ ജോസഫിന് കേസെടുത്തത്. കേസ് പരിഗണിച്ചപ്പോള്‍, അഭിഭാഷകയായിട്ടും ഇങ്ങനെയുള്ള ഭാഷയാണോ ഉപയോഗിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ചോദിക്കുകയും രൂക്ഷഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോ അതിജീവിതയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ദീപ ജോസഫ് സുപ്രീം കോടതിയെ അറിയിക്കാന്‍ ശ്രമിച്ചത്.

അതിജീവിതയുടെ ഭര്‍ത്താവ് പറഞ്ഞ കാര്യങ്ങളാണ് താന്‍ പറഞ്ഞതെന്നും അവര്‍ വാദിച്ചു. ഭര്‍ത്താവ് പറഞ്ഞെങ്കിലും സമൂഹമാധ്യമത്തില്‍ അതെല്ലാം എഴുതുന്നത് ശരിയായ രീതിയാണോ എന്ന് ചോദിച്ചു കോടതി പുരുഷനായിരുന്നെങ്കില്‍ അറസ്റ്റിനു നിര്‍ദേശം നല്‍കുമായിരുന്നുവെന്നും ശക്തമായ ഭാഷയില്‍ പറഞ്ഞു. സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തതെന്നും കൂടെ പറഞ്ഞാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഹര്‍ജി തള്ളിയത്.

Latest Stories

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല

ആദ്യം വോട്ട് എണ്ണണം, യുഡിഎഫ് ജയിക്കണം; ബാക്കി ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത് : രമേശ് ചെന്നിത്തല

കേരളത്തില്‍ യുഡിഎഫ് തരംഗം, യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് സണ്ണി ജോസഫ്; 'ഫലം വന്ന ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും, ചേരി തിരിഞ്ഞുള്ള പോര് നിര്‍ത്തണം'

വനിതാ സംവരണ ബില്‍ അവതരിപ്പിക്കാന്‍ വോട്ടെടുപ്പില്‍ അനുമതി, 131ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കാനും അനുമതി; ഇപ്പോള്‍ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം

കേരളം പൊള്ളുന്ന ചൂടിൽ തന്നെ! 12 ജില്ലകളിൽ മുന്നറിയിപ്പ്