ബിജെപിയിലെ ജീവനൊടുക്കല്‍; കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി

തിരുവനന്തപുരത്ത് സീറ്റ് കിട്ടാത്തതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആനന്ദിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്ന് ശശി തരൂര്‍ എംപി. കുടുംബത്തിന് ഉണ്ടായത് വലിയ നഷ്ടമാണെന്നും ശശി തരൂർ പറഞ്ഞു. അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനങ്ങളെ പല പ്രശ്‌നങ്ങളും അലട്ടുന്നുണ്ടെന്നും അതിനെല്ലാം ഒരു പരിഹാരം വേണമെന്നും ശശി തരൂര്‍ എംപി പറഞ്ഞു.

തൃക്കണ്ണാപുരം വാ​ർ​ഡി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന ആ​ന​ന്ദ് കെ ത​മ്പി​യാ​ണ് ഇന്നലെ ജീ​വ​നൊടുക്കി​യ​ത്. സ്ഥാ​നാ​ർ​ഥി ലി​സ്റ്റ് വ​ന്ന​പ്പോ​ൾ ആ​ന​ന്ദി​ന്‍റെ പേ​ര് ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് ആനന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വാ​ട്‌​സാ​പ്പി​ലൂ​ടെ കു​റി​പ്പ് അ​യ​ച്ച ശേ​ഷ​മാ​ണ് ആ​ന​ന്ദ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ത്ത​തി​ന് പി​ന്നി​ൽ ബി​ജെ​പി നേ​താ​ക്ക​ളാ​ണെ​ന്ന് കു​റി​പ്പി​ല്‍ ആ​രോ​പി​ക്കു​ന്നു.

അതേസമയം ആ​ന​ന്ദ് കെ ത​മ്പി ബിജെപി പ്രവർത്തകനല്ലെന്ന് നേതൃത്വം അറിയിച്ചു. ഒരുകാലത്തും പാർട്ടി പ്രവർത്തകൻ ആയിരുന്നില്ല. തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയിൽ ആനന്ദ് ഉണ്ടായിരുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് എന്നും ആനന്ദിന്റെ മരണം ബിജെപിക്കെതിരെ കുപ്രചരണത്തിന് ഉപയോഗിക്കുന്നുവെന്നും നേതൃത്വം ആരോപിച്ചു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും