ഹൈക്കമാന്റിനെ വെല്ലുവിളിച്ച് സുധാകരന്‍ പക്ഷം; മാറ്റേണ്ടത് കെപിസിസി അധ്യക്ഷനെയല്ല, ദീപാ ദാസ് മുന്‍ഷിയെ; നേതൃമാറ്റത്തില്‍ കടുത്ത നിലപാടുമായി കെ സുധാകരന്‍

കെപിസിസി നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഹൈക്കമാന്റിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ പക്ഷം. കെ സുധാകരനെ ചുമതലയില്‍ നിന്ന് മാറ്റരുതെന്നും മാറ്റിയാല്‍ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സുധാകരന്‍ പക്ഷം അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഹൈക്കമാന്റ് ആണെന്നും സുധാകരന്‍ പക്ഷം ആരോപിക്കുന്നു.

നേതൃമാറ്റം സംബന്ധിച്ച് ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് ഹൈക്കമാന്റ് നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കെ സുധാകരന്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ കെപിസിസി അധ്യക്ഷ പദവി ഒഴിയില്ലെന്ന നിലപാടില്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു.

ഇതിനായി കെ സുധാകരന്‍ നേതാക്കളുടെ പിന്തുണ തേടിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഹൈക്കമാന്റിനെതിരെ നിലപാടുമായി സുധാകരന്‍ പക്ഷം രംഗത്തുവന്നത്. കേരളത്തിന്റെ സംഘടന ചുമതലയുള്ള എഐസിസി നേതാവ് ദീപാ ദാസ് മുന്‍ഷിക്കെതിരെയായിരുന്നു സുധാകരന്‍ പക്ഷത്തിന്റെ വിമര്‍ശനം.

ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്ക് കാരണം ദീപാ ദാസ് മുന്‍ഷി ആണെന്നും അവരെ ഉടനെ ചുമതലയില്‍ നിന്നും മാറ്റണമെന്നുമാണ് ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സമ്പൂര്‍ണ നേതൃമാറ്റം എന്നതിന്റെ അടിസ്ഥാനത്തില്‍ കെ സുധാകരനെ ചുമതലയില്‍ നിന്നും നീക്കാനാണ് ഹൈക്കമാന്റ് തീരുമാനം.

ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മറ്റിയെ രൂപീകരിച്ച് ക്രൈസ്തവ സഭകളെ സംസ്ഥാനത്ത് കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കെ സുധാകരനെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അറിയിച്ചിരുന്നതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു വിവരങ്ങളും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കെ സുധാകരന്റെ വാദം.

ഇതോടെ അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റി നിര്‍ത്തിയാല്‍ സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിയുമെന്ന ആശങ്കയും പാര്‍ട്ടിയ്ക്കുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പും അടുത്തിരിക്കെ സുധാകരന്‍ കോണ്‍ഗ്രസിനെതിരെ നിലപാടെടുത്താല്‍ അത് തിരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ എങ്ങനെ സ്വാധീനിക്കുമെന്ന ആശങ്കയും കോണ്‍ഗ്രസിലുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും