'അത്തരം പദപ്രയോഗം അപലപനീയമാണ്, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു'; വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ഒരു തരിമ്പും പാര്‍ട്ടിയോ മുന്നണിയോ അംഗീകരിക്കില്ലെന്ന് എം ലിജു

കായംകുളം എംഎല്‍എ യു പ്രതിഭയ്‌ക്കെതിരായി മുസ്ലിം ലീഗ് നേതാവും കായംകുളം യുഡിഎഫ് കണ്‍വീനറുമായ എ ഇര്‍ഷാദ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളെ അതിശക്തമായി അപലപിക്കുന്നുവെന്ന് എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിന്റെ എം ലിജു. അത്തരം പദപ്രയോഗങ്ങള്‍ അപലപനീയമാണെന്നും ഒരിക്കലും ആവര്‍ത്തിക്കരുത്താതാണെന്നും പറഞ്ഞ എം ലിജു അത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് യുഡിഎഫിനുള്ളതെന്നും വ്യക്തമാക്കി.

വ്യക്തി അധിക്ഷേപം എന്നത് തന്റെ ഒരു ശൈലി അല്ലെന്നും നമ്മുടെ പാര്‍ട്ടിയുടേയും മുന്നണിയുടേയും നയമല്ലെന്നും എം ലിജു ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് വ്യക്തമാക്കി. ഒരു രാഷ്ട്രീയ യോഗത്തില്‍ ആശ്വാസ്യമല്ലാത്ത പദപ്രയോഗങ്ങള്‍ വിമര്‍ശനത്തിന്റെ ഭാഗമായി ഉന്നയിച്ചാലും അത് ഒന്നിനേയും ഞങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും എം ലിജു വ്യക്തമാക്കി. അപലപിക്കേണ്ടതിനെ അപലപിക്കുന്നതിന് ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയില്‍ എം ലിജുവിന് ഒരു മടിയുമില്ലെന്നും കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം ലിജു പറഞ്ഞു. എം ലിജുവിന്റെയും യുഡിഎഫിന്റേയും നയം വ്യക്തമാക്കാനാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നതെന്ന് പറഞ്ഞാണ് അദ്ദേഹം യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപങ്ങളെ അപലപിച്ചത്.

എം ലിജുവിന്റെ ഫെയ്‌സ്ബുക്ക് ലൈവിന്റെ പ്രസക്ത ഭാഗങ്ങള്‍

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ ഐക്യജനാധിപത്യ മുന്നണിയുടെ നേതാക്കളില്‍ ഒരാള്‍ വിവിധ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടയില്‍ ഒരിക്കലും ഉപയോഗിക്കരുതാത്ത മോശപ്പെട്ട പരാമര്‍ശത്തില്‍ എംഎല്‍എ വിമര്‍ശിച്ചുവെന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. എന്റെ കാഴ്ചപ്പാട് തിരഞ്ഞെടുപ്പ് എന്നത് വ്യക്തിവിമര്‍ശനമല്ല. അപകീര്‍ത്തിപ്പെടുത്തലല്ല, ബോഡി ഷെയിംമിഗ് അല്ല, അത് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവരുടെ പ്രത്യയ ശാസ്ത്രം ചര്‍ച്ചചെയ്യപ്പെടണം, സ്ഥാനാര്‍ത്ഥികളും അവരുടെ പാര്‍ട്ടിയും മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. ഒരു എംഎല്‍എയെ വിലയിരുത്തുമ്പോള്‍ ആ നാടിന്റെ വികസനത്തിന് വേണ്ടി എംഎല്‍എ സ്വീകരിച്ചിട്ടുള്ള നടപടികള്‍, മുന്‍ഗണനാക്രമമനുസരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ. നാടിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ. നല്ല ഗൃഹപാഠം ചെയ്ത് നാടിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടോ. ജനങ്ങളുടെ കാര്യങ്ങളില്‍ സുഖദുംഖങ്ങളില്‍ സാമിപ്യം കൊണ്ട് പങ്കാളിയാകാന്‍ ശ്രമം നടത്തിയിട്ടുണ്ടോ. അതുപോലെ നിയമസഭയ്ക്കുള്ളിലെ മികച്ച പ്രവര്‍ത്തനം ത്തിയിട്ടുണ്ടോ എന്നൊക്കെയാണ് പരിശോധിക്കേണ്ടത്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തിയിട്ടുണ്ടോ. ജനങ്ങളുടെ നികുതിപ്പണം നഷ്ടമാകുന്ന സ്ഥിതിയുണ്ടായാല്‍ നഖശിഖാന്തം എതിര്‍ക്കുക. നിയമ നിര്‍മ്മാണം നടത്തുക, ശക്തമായ ആശയം ഉയര്‍ത്തുക ഇതൊക്കെയാണ് എംഎല്‍എയുടെ ദൗത്യം.

ആ തരത്തിലാണ് ഒരു എംഎല്‍എയ്‌ക്കെതിരെ മല്‍സരിക്കുമ്പോള്‍ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മെറിട്ടോറിയസായ ചര്‍ച്ചയ്ക്ക്പ്പറുത്ത് വ്യക്തി അധിക്ഷേപം എന്നത് എന്റെ ഒരു ശൈലി അല്ല, നമ്മുടെ പാര്‍ട്ടിയുടേയും മുന്നണിയുടേയും നയമല്ല. അത്തരം ഒരു സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ യോഗത്തില്‍ ആശ്വാസ്യമല്ലാത്ത പദപ്രയോഗങ്ങള്‍ വിമര്‍ശനത്തിന്റെ ഭാഗമായി ഉന്നയിച്ചാലും അത് ഒന്നിനേയും ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അപലപിക്കേണ്ടതിനെ അപലപിക്കുന്നതിന് ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒരു വ്യക്തി എന്ന നിലയില്‍ എം ലിജുവിന് ഒരു മടിയുമില്ല.

അത്തരം പദപ്രയോഗങ്ങള്‍ അപലപനീയമാണ്, ഒരിക്കലും ആവര്‍ത്തിക്കരുത്താതാണ്. അത്തരം കാര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ഞങ്ങള്‍ക്കുള്ളത്. ഏതൊരു യുഡിഎഫ് പ്രവര്‍ത്തകനും ഇത്തരമൊരു പ്രവര്‍ത്തനം നടത്തിയാല്‍ ഒരു രാഷ്ട്രീയ ഉത്തരവാദിത്തമെന്ന നിലയില്‍ അതിനോടെല്ലാം നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാമുണ്ട്. ഒരു പ്രവര്‍ത്തകനും ഒരു നേതാവും അത്തരം വ്യക്തി അധിഷ്ടിതമായ വിമര്‍ശനങ്ങളും വ്യക്താധിക്ഷേപങ്ങളും ബോഡി ഷെയിംമിംഗ് പോലുള്ള കാര്യങ്ങളും ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങളും പറഞ്ഞാല്‍ ഒരിക്കലും ഒരു തരിമ്പ് പോലും ഞങ്ങള്‍ അംഗീകരിക്കുകയില്ലെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആവേശത്തില്‍ പറഞ്ഞതാകാം, പക്ഷേ പ്രസംഗങ്ങള്‍ അത്തരത്തില്‍ ആവേശം കൂടേണ്ടതല്ല, മിതത്വം പുലര്‍ത്തേണ്ടതാണ്, ആശയപരമായ വിമര്‍ശനങ്ങളില്‍ ഒതുങ്ങേണ്ടതാണ്. വ്യക്തിപരമായ അക്ഷേപങ്ങള്‍ക്ക് മുതിര്‍ന്നത് ഒരിക്കലും ശരിയല്ല, അതിശക്തമായി അപലപിക്കുന്നു. എം ലിജുവിന്റെയും യുഡിഎഫിന്റേയും നയം വ്യക്തമാക്കാനാണ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്നത്.

കായംകുളം എംഎല്‍എ യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കായംകുളം മണ്ഡലം യുഡിഎഫ് കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ. ഇര്‍ഷാദ് ആയിരുന്നു രംഗത്തെത്തിയത്‌. വാക് ചാതുരിയും ശരീര അഴകും വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു എന്നാണ് എ. ഇര്‍ഷാദിന്റെ വിവാദപ്രസ്താവന. യുഡിഎഫ് മണ്ഡലം കണ്‍വെന്‍ഷന്‍ പ്രസംഗത്തില്‍ ആയിരുന്നു പരാമര്‍ശം. ഇതിനെ തള്ളിപ്പറഞ്ഞാണ് ഇപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയത്.

Latest Stories

ധര്‍മടം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പേരെടുത്ത് പറഞ്ഞ് പിണറായി വിജയന്റെ കത്ത്; മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടേയും പേരുകളില്‍ അച്ചടിച്ച കത്തുകള്‍ വിതരണം ചെയ്തു

കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അഡ്വ. എം. ലിജുവിന്റെ വിജയഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10,001 രൂപ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ആകാശ് തഴയശ്ശേരിൽ

യു. പ്രതിഭയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ഖേദം പ്രകടിപ്പിച്ച് എ. ഇർഷാദ്

കെ. കരുണാകരൻ ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ബിജെപിയിൽ വന്നേനെ; അത്രയ്ക്കും കോൺഗ്രസ് മടുത്തിരുന്നു: പത്മജ വേണുഗോപാൽ

സോണിയ ഗാന്ധിയുടെ അനാരോഗ്യം, രാഹുല്‍ ഗാന്ധിയുടെ കേരള യാത്ര റദ്ദാക്കി; പകരം ഖാര്‍ഗെയെത്തും

'ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണ്ണമായും അടച്ചുപൂട്ടണം'; വെടിനിര്‍ത്തലിന് യുഎസിന് മുന്നില്‍ കര്‍ശന ഉപാധികളുമായി ഇറാന്‍; യുഎസിന്റെ 15 ഇന നിര്‍ദേശത്തിന് അതേ നാണയത്തില്‍ മറുപടി

എം.കെ. മുനീറിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ അടച്ചു തീർത്ത് മുസ്‌ലിം ലീ​ഗ്

'ശരീര അഴകും വാക് ചാതുരിയും വില്‍പ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു'; യു. പ്രതിഭയ്‌ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി കായംകുളത്തെ ലീഗ് നേതാവ്

'പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം', രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങള്‍ നീക്കി സുപ്രീം കോടതി

കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് ബിജെപി- സിപിഐഎം സഖ്യം കാരണം, ലക്ഷ്യം കോണ്‍ഗ്രസ് മുക്ത ഭാരതം; ഡീല്‍ ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല