ഇത്ര വലിയ വെള്ളപ്പൊക്കം തന്റെ ജീവിതത്തിലാദ്യം; പി സി ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി

കനത്തമഴയില്‍ സംസ്ഥാനത്തെ പലമേഖലകളും വെള്ളത്തിനടിയിലാണ്. കോട്ടയം കൂട്ടിക്കലിലടക്കം പലയിടങ്ങളിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. കനത്ത മഴ തുടരുന്ന കോട്ടയത്ത് മുന്‍എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ വീടും വെള്ളത്തില്‍ മുങ്ങി.

പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണ് അരയാള്‍പൊക്കത്തില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തില്‍ ഇത്രയും വലിയ വെള്ളം കയറിയിട്ടില്ലെന്നായിരുന്നു പി സി ജോര്‍ജിന്റെ പ്രതികരണം.

വീടിനകത്തും വെള്ളം കയറി. ഈരാറ്റുപേട്ടയില്‍ ഇത്തരമൊരു സംഭവം തന്റെ ജീവിതത്തില്‍ ഇതാദ്യമാണ്. ജനങ്ങള്‍ സ്വമേധയാ രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി