ടൂറിസ്റ്റ് ബസുകളില്‍ കര്‍ശന പരിശോധന ; ഒറ്റ ദിവസം കൊണ്ട് 18 ബസുകള്‍ക്ക് എതിരെ കേസ്

വടക്കഞ്ചേരി അപകടത്തിന് പിന്നാലെ ടൂറിസ്റ്റ് ബസുകളില്‍ കര്‍ശന പരിശോധനയുമായി മോട്ടോര്‍ വാഹനവകുപ്പ്. എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ നിയമലംഘനം കണ്ടെത്തിയ ബസുകളില്‍ വിനോദ യാത്ര പോകാനുള്ള നീക്കം എംവിഡി തടഞ്ഞു. കോഴിക്കോട് നിയമം ലംഘിച്ച 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കേസെടുത്തു.

കോഴിക്കോട് 18 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയാണ് ഒറ്റ ദിവസം കൊണ്ട് കേസെടുത്തത്. അനധികൃത രൂപമാറ്റം, നിരോധിത ഹോണ്‍, സ്പീഡ് ഗവേര്‍ണര്‍ ഊരിയിട്ടതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.

സ്പീഡ് ഗവേര്‍ണര്‍ വിച്ഛേദിച്ച ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും. അഞ്ച് ബസുകളെ വിലക്കി. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ചതിനും ബസില്‍ എയര്‍ഹോണുകളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചതിനുമാണ് നടപടി. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുകയും ബസുകള്‍ പരിശോധനക്ക് ഹാജരാകണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു.

കൊല്ലം കൊട്ടാരക്കരയില്‍ തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളജില്‍ നിന്നും നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസില്‍ വിനോദയാത്ര പോകാനുള്ള നീക്കം എംവിഡി തടഞ്ഞു. ലണ്ടന്‍ എന്ന് പേരുള്ള ടൂറിസ്റ്റ് ബസാണ് നിയമലംഘനം നടത്തിയത്. ഈ ബസിലും സ്പീഡ് ഗവേര്‍ണര്‍ ഘടിപ്പിച്ചിരുന്നില്ല. കൂടാതെ വാഹനത്തില്‍ നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളൂം വലിയ ശബ്ദ സംവിധാനവും പുക പുറത്തു വിടുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ