കൊച്ചി കലൂരിലെ ഇഡ്ഡലി കഫേയിലല്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ക്ക് ദാരുണാന്ത്യം

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തിന് സമീപം ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. ഹോട്ടല്‍ ജീവനക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി സുമിത് ആണ് അപകടത്തില്‍ മരിച്ചത്. കലൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ ഇഡ്ഡലി കഫേയിലാണ് അപകടമുണ്ടായത്. വൈകുന്നേരം 4.30ന് ആയിരുന്നു അപകടം സംഭവിച്ചത്.

അപകടത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാഗാലന്‍ഡ് സ്വദേശികളായ കയ്‌പോ നൂബി, ലുലു, അസം സ്വദേശി യഹിയാന്‍ അലി, ഒഡിഷ സ്വദേശി കിരണ്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടുപേരെ ജനറല്‍ ആശുപത്രിയിലും രണ്ടുപേരെ ലിസി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

അടുക്കള ഭാഗത്ത് ജോലി നോക്കിയിരുന്നവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഹോട്ടലിലെ ചില്ലുകളടക്കം പൊട്ടുകയും പല സാധനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

Latest Stories

'ഞങ്ങൾ തോൽക്കാൻ കാരണം അവർക്ക് പിച്ച് അനുകൂലമായത് കൊണ്ടാണ്, അവരുടെ പേസ് ബോളേഴ്‌സ് അത് നന്നായി ഉപയോഗിച്ചു': രജത് പാട്ടിദാർ

ഇന്ന് എന്റെ ദിവസമാണെന്ന് ഞാൻ ഉറപ്പിച്ചു, മാത്രമല്ല ആർസിബിയുടെ ബോളർമാരെ നന്നായി നേരിടാൻ ഞാൻ ആഗ്രഹിച്ചു: ശുഭ്മൻ ഗിൽ

അവരെ 160 റൺസിനുള്ളിൽ പിടിച്ചു കെട്ടാൻ സാധിച്ചു, അതിന്റെ മുഴുവൻ ക്രെഡിറ്റും ബോളർമാർക്കാണ്: ശുഭ്മൻ ഗിൽ

'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി

ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല