ആവിക്കല്‍ പ്ലാന്റ് പരിസ്ഥിതിനാശം ഉണ്ടാക്കാത്ത പദ്ധതി; സമരം ചെയ്യുന്നത് തീവ്രവാദ വിഭാഗങ്ങളെന്ന് എം.വി ഗോവിന്ദന്‍

കോഴിക്കോട് ആവിക്കലില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന മാലിന്യസംസ്‌കരണ പ്ലാന്റ് പരിസ്ഥിതി നാശം ഉണ്ടാക്കാത്ത പദ്ധതിയാണെന്ന് മന്ത്രി എം വി ഗോവിന്ദന്‍. മാലിന്യ സംസ്‌കരണത്തിന് കേന്ദ്രീകൃത പ്ലാന്റുകള്‍ അനിവാര്യമാണ്. മാര്‍ച്ചിന് മുന്‍പ് നടപ്പാക്കിയില്ലെങ്കില്‍ തുക ലാപ്‌സാകും.ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവിക്കല്‍ മോഡല്‍ പ്ലാന്റ് സംസ്ഥാനത് പലയിടത്തും സ്ഥാപിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ സമാന പ്ലാന്റ് തുടങ്ങിയിട്ടുണ്ട്. അവിടെ ഒരു മാലിനീകരണവും ഇല്ല. ജനങ്ങള്‍ പ്ലാന്റ് കാണാന്‍ വരുന്ന സ്ഥിതിയാണുള്ളത്. സര്‍വ്വകക്ഷി യോഗം ചേര്‍ന്നാണ് ആവിക്കലില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ ആശങ്ക പരിഗണിക്കും.എല്ലാ വിഭാഗം ആളുകളുടേയും പിന്തുണ ഉറപ്പാക്കി മുന്നോട്ട് പോകും. പദ്ധതിക്ക് എതിരെ സമരം നടത്തുന്നത് തീവ്രവാദ വിഭാഗങ്ങളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആവിക്കല്‍പ്ലാന്റ് വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആഴശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. എം.കെ മുനീറാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ഇതിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോവുകയും ചെയ്തു.

ആവിക്കല്‍ത്തോട് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുകയും പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിക്കുകയും ചെയ്യുന്ന പദ്ധതിക്ക് എതിരെ ഹര്‍ത്താല്‍ നടത്തിയ പ്രദേശവാസികളെ ക്രൂരമായി മര്‍ദ്ദിക്കുകയും പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത വകുപ്പുകള്‍ചുമത്തി കേസെടുക്കുകയും ചെയ്തുകൊണ്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാന്‍ പോലീസ് നടത്തുന്ന ശ്രമങ്ങള്‍ മൂലം ജനങ്ങളില്‍ ഉണ്ടായിട്ടുള്ള ആശങ്ക സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു എം കെ മുനീര്‍ ആവശ്യപ്പെട്ടത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ