സംസ്ഥാന ബജറ്റ്; റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു, തനതു വരുമാനം ഈ വര്‍ഷം 85,000 കോടിയാകും

രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം പൂര്‍ണ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ രാജഗോപാല്‍ ബജറ്റ് അവതരിപ്പിക്കുന്നു. അതിജീവനത്തിന്റെ വര്‍ഷമായിരുന്നു കടന്നു പോയതെന്ന് ബജറ്റ് അവതരണത്തിന് അഭിമുഖമായി ധനമന്ത്രി പറഞ്ഞു. കേരളം പ്രതിസന്ധിയില്‍ നിന്ന് കരകയറിയ വര്‍ഷമാണിത്. വ്യാവസായ നേഖലയില്‍ അടക്കം മികച്ച വളര്‍ച്ചാ നിരക്ക് ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.

തനത് വരുമാനം ഈ വര്‍ഷം 85,000 കോടിയായി ഉയരുമെന്നും മന്ത്രി പറഞ്ഞു. കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി. റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.

പ്രധാന പ്രഖ്യാപനങ്ങള്‍

  • വിലക്കയറ്റം നേരിടാന്‍ 2000 കോടി രൂപ വകയിരുത്തി.
  • തനതു വരുമാനം വര്‍ധിച്ചു. ഈ വര്‍ഷം 85,000 കോടിരൂപയാകും.
  • റബര്‍ സബ്‌സിഡിക്ക് 600 കോടി രൂപ അനുവദിച്ചു.
  • സര്‍ക്കാര്‍ വകുപ്പികള്‍ വാര്‍ഷിക റിപ്പോര്‍ട്ട് തയാറാക്കണം. ഇതിനായി മേല്‍നോട്ടത്തിന് ഐഎംജിയെ ചുമതലപ്പെടുത്തി.

സംസ്ഥാന ബജറ്റിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞു. താങ്ങാനാവാത്ത ഭാരം ജനങ്ങള്‍ക്കുണ്ടാകില്ല. അധികഭാരം അടിച്ചേല്‍പിക്കുന്നത് എല്‍ഡിഎഫ് നയമല്ലെന്നും ചെലവ് ചുരുക്കാന്‍ സ്വാഭാവികമായും നിര്‍ദേശങ്ങളുണ്ടാകുമെന്നും ജനകീയ മാജിക് പ്രതീക്ഷിക്കാമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാന ബജറ്റ് ഇന്നു രാവിലെ ഒന്‍പതിന് ധനമന്ത്രി അവതരിപ്പിക്കും. സംസ്ഥാനത്തിന്റെ പരിധിയിലുള്ള മിക്കവാറും എല്ലാ നികുതികളും സേവന ഫീസുകളും ഉയര്‍ത്തുമെന്നാണു സൂചന. ഇതോടെ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും സ്വാഭാവികമായും ഉയരും.

മോട്ടോര്‍വാഹന നികുതിയിലും വര്‍ദ്ധനയ്ക്ക് സാധ്യതയുണ്ട്. മദ്യം, പെട്രോള്‍ഡീസല്‍ വില്‍പന നികുതിയില്‍ ധനമന്ത്രി കൈവച്ചേക്കില്ല. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ്, പിഴ എന്നിവ വര്‍ദ്ധിപ്പിക്കാനിടയുണ്ട്.

Latest Stories

RCB VS PBKS: പൂട്ടുമെന്ന് പറഞ്ഞാല്‍ കോഹ്‌ലി പൂട്ടിയിരിക്കും, പഞ്ചാബ് ബാറ്റര്‍ക്ക് സൂപ്പര്‍താരം ഒരുക്കിയ കെണി, പിന്നീടങ്ങോട്ട് കൂട്ടത്തകര്‍ച്ച, വീഡിയോ

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍