സംസ്ഥാന ബജറ്റ് 2022: നാല് സയന്‍സ് പാര്‍ക്കുകള്‍ക്കായി 1000 കോടി, രണ്ടിടത്ത് പുതിയ ഐടി പാര്‍ക്കുകള്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെയും, ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെയും ആദ്യ സമ്പൂര്‍ണ ബജറ്റ് നിയമസഭയില്‍ അവതരിപ്പിച്ച് തുടങ്ങി. സംസ്ഥാനത്ത് നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനമായി. 1000 കോടി ചിലവഴിച്ച് 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് നീക്കം.

കൊല്ലത്തും കണ്ണൂരിലും പുതിയ ഐടി പാര്‍ക്കുകള്‍ക്കായി സ്ഥലമേറ്റെടുക്കാന്‍ 1000 കോടി അനുവദിച്ചു. സ്ഥലമേറ്റെടുത്താല്‍ ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും ദേശീയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

രാജ്യത്ത് ഈ വര്‍ഷം ആരംഭിക്കുന്ന 5ജി സര്‍വ്വീസ് കേരളത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു. 5ജി സാങ്കേതിക വിദ്യയുടെ ഉപയോഗത്തില്‍ കേരളം മുന്നിലെത്തും. ഇതിനായി 5ജി ലീഡര്‍ഷിപ്പ് പാക്കേജ് ഇടനാഴികള്‍ പ്രഖ്യാപിച്ചു. ഐടി ഇടനാഴികളില്‍ 5ജി ലീഡര്‍ഷിപ്പ് പാക്കേജും പ്രഖ്യാപിച്ചു.

വിലക്കയറ്റം നിയന്ത്രിക്കാനും ഭക്ഷ്യസുരക്ഷയ്ക്കുമായി 2000 കോടി അനുവദിച്ചു. റഷ്യ-ഉക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായി വലിയ വിലക്കയറ്റവും സംസ്ഥാനത്തെ ബാധിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും ഉടലെടുത്തേക്കാം. എന്നാല്‍ പ്രതിസന്ധികളെ ഒരുമിച്ച് നിന്ന് നേരിടാമെന്ന അത്മവിശ്വാസം കേരളം നേടിയിരിക്കുന്നുവെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിന്റെ ഭാഗമായി പറഞ്ഞു.

കേരളം കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് കരകറുകയാണെന്ന് ധനമന്ത്രി ബജറ്റ് അവതരണം തുടക്കത്തില്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരമം കേന്ദ്രസര്‍ക്കാരിന്റെ നിലപാടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

വരുമാനം ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങള്‍ ഇക്കുറി ബജറ്റിലുണ്ടാകും. അടുത്ത സാമ്പത്തിക വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന വിഹിതത്തില്‍ 16,000 കോടി രൂപയുടെ കുറവ് ഉണ്ടായേക്കും. ജിഎസ്ടി നഷ്ടപരിഹാരം മേയ് മാസത്തോടെ നിര്‍ത്തലായാല്‍ പതിനായിരം കോടിയോളം രൂപയുടെ നഷ്ടം സംസ്ഥാനത്തിനുണ്ടാകും.

സാമ്പത്തിക ബാധ്യത ഉയരാനുള്ള സാധ്യത മുന്നില്‍ കണ്ട് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഊന്നല്‍ നല്‍കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസും ഭൂമിയുടെ ന്യായ വിലയും ഉയര്‍ത്തിയേക്കും. സാധാരണ ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ട് സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ