ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ; ദീര്‍ഘനാളത്തെ വഴിപാടെന്ന് ദുര്‍ഗ സ്റ്റാലിന്‍

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ചു. ഇതിനായി കാല്‍ കിലോ തൂക്കമുള്ള സ്വര്‍ണക്കിരീടം ഇന്നലെ ക്ഷേത്ര ഗോപുരത്തില്‍ എത്തിച്ചിരുന്നു. കിരീടത്തിന്റെ സമര്‍പ്പണം ഇന്ന് രാവിലെ 11ന് നടന്നു. ചടങ്ങില്‍ സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ പങ്കെടുത്തു. 32 പവനോളമാണ് കിരീടത്തിന്റെ തൂക്കം. ഏകദേശം 14 ലക്ഷം രൂപവില വരും ഇതിന്.

കോയമ്പത്തൂരിലുള്ള വ്യവസായിയുടെ സഹായത്തോടെയാണ് ദുര്‍ഗ സ്വര്‍ണകിരീടം സമര്‍പ്പിച്ചത്. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തില്‍നിന്ന് നേരത്തെ വാങ്ങിയിരുന്നു. ക്ഷേത്രത്തില്‍ അരച്ച് ബാക്കി വന്ന തേയ ചന്ദന മുട്ടികള്‍ അരയ്ക്കുന്നതിന് പ്രത്യേകം നിര്‍മിച്ച മെഷീനും ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തിന് സമര്‍പ്പിച്ചു. ദീര്‍ഘനാളായുള്ള വഴിപാടാണ് ഇതെന്ന ദുര്‍ഗ സ്റ്റാലിന്‍ പറഞ്ഞു.
ഇന്ന് രാവിലെ ഗുരുവായൂരിലെത്തിയ ദുര്‍ഗ സ്റ്റാലിന്‍ ഉച്ചയോടെയാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്.

Latest Stories

ബീഹാറില്‍ നിര്‍മ്മാണത്തിലിരുന്ന പാലം തകര്‍ന്നു; നിര്‍മ്മാണ കമ്പനിയുടെ അനാസ്ഥയെന്ന് സിക്തി എംഎല്‍എ

മൂന്ന് രാജ്യസഭ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

എന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും മാനസികമായി ഭാരമുണ്ടാക്കിയ സിനിമയാണ് ഉള്ളൊഴുക്ക്: ഉർവശി

അച്ഛൻ ക്ലീനർ ആയി നിന്നിരുന്ന ആ ഹോട്ടലുകൾ ഇന്ന് എന്റെ സ്വന്തം: സുനിൽ ഷെട്ടി

മുംബൈയില്‍ പ്രണയപ്പകയില്‍ അരുംകൊല; യുവതിയെ സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പണ്ടത്തെ പോലെ കടുംപിടുത്തം പറ്റില്ല, അനുരഞ്ജനം തന്നെ ശരണം

മലയാളത്തിലെ പ്രമുഖ നടി തിരിച്ചുവരവ് നടത്തിയപ്പോൾ ആ സിനിമയിൽ ഞാൻ സഹതാരമായി; അവരെ എന്റെ സിനിമയിലേക്ക് വിളിച്ചപ്പോൾ വന്നില്ല; വെളിപ്പെടുത്തി മംമ്ത മോഹൻദാസ്

സ്പീക്കര്‍ സ്ഥാനം വിട്ടുകൊടുക്കാതിരിക്കാന്‍ ചര്‍ച്ചകള്‍ക്ക് മേല്‍ ചര്‍ച്ചയുമായി ബിജെപി; പണ്ടത്തെ പോലെ കടുംപിടുത്തം പറ്റില്ല, അനുരഞ്ജനം തന്നെ ശരണം

അവര്‍ വേര്‍പിരിഞ്ഞു, എന്നാല്‍ അവരുടെ പേരുകള്‍ ഞാന്‍ ഒപ്പം ചേര്‍ത്തു..: അദിതി റാവു ഹൈദരി

റീല്‍സ് ചിത്രീകരണത്തിനിടെ അപകടം; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് ദാരുണാന്ത്യം