എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും ; ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തും

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് മൂന്നിനാണ് പ്രഖ്യാപനം. നേരത്തെ പ്രഖ്യാപിച്ചതിലും ഒരു ദിവസം മുൻപേയാണ് ഫലം പുറത്തുവിടുന്നത്. പിആര്‍ ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി ഫല പ്രഖ്യാപനം നടത്തും.രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാർക്ക് കൂടി ഉണ്ടാകുമെന്നത് പ്രത്യേകതയാണ്.

പരീക്ഷാ മൂല്യനിര്‍ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഏപ്രില്‍ 3 മുതല്‍ 26 വരെയായിരുന്നു് മൂല്യനിര്‍ണയം നടന്നത്. ഇതോടൊപ്പം ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഏപ്രില്‍ 5മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിച്ചിരുന്നു. പറഞ്ഞിരുന്നതിലും ഒരു ദിവസം മുന്നെയാണ് ഈ പ്രാവശ്യം ഫലപ്രഖ്യാപനം.

4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളും പരീക്ഷ എഴുതി. ഇതില്‍ 2,05,561 പേര്‍ പെണ്‍കുട്ടികളും 2,13,801 പേര്‍ ആണ്‍കുട്ടികളുമാണ്. മാര്‍ച്ച് 9 മുതല്‍ 29 വരെയാണ് പരീക്ഷ നടന്നത്. 2,960 പരീക്ഷാ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്ററുകളും, എയ്ഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയ്ഡഡ് മേഖലയില്‍ 369 സെന്ററുകളുമാണ് ഉണ്ടായിരുന്നത്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി