ഐ.ടി വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല, സ്പ്രിംക്ളര്‍ ഇടപാട് നിയമവകുപ്പ് അറിയേണ്ട കാര്യമില്ല; മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് മന്ത്രി എ.കെ ബാലന്‍

സ്പ്രിംക്ളർ വിഷയത്തില്‍ ഐടി വകുപ്പിന് വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്ന് നിയമന്ത്രി എ.കെ ബാലന്‍. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് പ്രതിപക്ഷ ശ്രമമെന്ന് എ കെ ബാലൻ ആരോപിച്ചു. കരാറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നും, സ്പ്രിംക്ളർ ഇടപാട് ഐടി വകുപ്പ് മാത്രം തീരുമാനിച്ചാൽ മതിയെന്നും എ കെ ബാലൻ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തില്‍ കോവിഡിനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി രോഗികളുടെ വിവരം ശേഖരിച്ചത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് അധികൃതരുമാണ്. അത് വിശകലനം ചെയ്യാന്‍ സോഫ്‌റ്റ് വെയര്‍ വേണം എന്ന് തീരുമാനിച്ചത് ഐടി വകുപ്പാണ്. ഡാറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയാവുന്ന ഐടി വകുപ്പ് എന്ന നിലയില്‍ എല്ലാ സുരക്ഷയും കണക്കിലെടുത്താണ്  അവര്‍ നടപടി സ്വീകരിച്ചത്. അക്കാര്യത്തില്‍ ഐടി വകുപ്പിന്റെ നടപടിയോട് ഒരു വിധത്തിലുള്ള വിയോജിപ്പും സര്‍ക്കാരിനില്ല. സുരക്ഷ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ആരോപണം ഉണ്ടായ ഉടന്‍ തന്നെ ഡാറ്റ സര്‍ക്കാരിന്റെ കീഴിലുള്ള സിഡിറ്റിനെ ഏല്‍പിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.

സ്പ്രിംക്ളറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എല്ലാ വകുപ്പും അറിയേണ്ടതില്ല. ഡാറ്റ അനലൈസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഐടി വകുപ്പാണ് ചെയ്യേണ്ടത്. നിയമവകുപ്പ് ഇത് അറിയേണ്ട യാതൊരു കാര്യവുമില്ല. സാങ്കേതികവിദ്യ സൗജന്യമായി തരുന്നതില്‍ എന്താണ് പ്രശ്‌നം. അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പും ഭരണവകുപ്പുമാണ് ഇത് നിയമവകുപ്പ് പരിശോധിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത്. ഇടപാട് സംബന്ധിച്ച് നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഐടി വകുപ്പിന് തോന്നിയാല്‍ മാത്രമേ നിയമവകുപ്പ് ഇത് പരിശോധിക്കേണ്ടതുള്ളൂ. ഈ ഇടപാടില്‍ യാതൊരു അപാകതയും ഇല്ലെന്നാണ് ഐടി വകുപ്പിന്റെ നിലപാട്. മന്ത്രിസഭയിലും ഇക്കാര്യം വരേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയം സര്‍ക്കാര്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്നു പോലും പറയാന്‍ പ്രതിപക്ഷം തയ്യാറായി. സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ കൊടുക്കേണ്ടതില്ല എന്ന് പോലും ഇവര്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ പോസിറ്റീവ് ആയ സമീപനമല്ല ഒരിക്കലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. ഡാറ്റ ദുരുപയോഗിക്കപ്പെടില്ല എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും വീണ്ടും വീണ്ടും വിവാദമാക്കുന്നത് എന്തിനാണ്? നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടന്നതെങ്കില്‍ എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

സര്‍ക്കാരിന്റെ ഖ്യാതി ഉന്നതിയില്‍ നില്‍ക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ അനുകൂലമായി പ്രതിഫലിക്കും എന്ന പേടി മൂലമാണ് പ്രതിപക്ഷം ഇപ്പോള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിക്കാനാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ശ്രമം. ലാവലിന്‍ വിഷയവുമായി ബന്ധപ്പെട്ട ആരോപണം വന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഭാര്യ കമലയ്ക്ക് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ ഉണ്ട് എന്ന് പറഞ്ഞവരാണ് പ്രതിപക്ഷം. അങ്ങനെ നശിപ്പിച്ച് കളയാന്‍ കഴിയുന്ന ആളാണ് പിണറായി എന്ന് ആരും കരുതേണ്ടതില്ലെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

Latest Stories

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി