പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

പകർച്ചവ്യാധി വ്യാപനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികളിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.

നിലവിൽ സർക്കാർ പുറത്തിറക്കുന്നത് സർക്കാർ ആശുപത്രിയിലെ കണക്കുകൾ മാത്രമാണ്. ഈ കണക്കുകൾ മാത്രമെടുത്ത് ഹോട്ട്സ്പോട്ടുകൾ നിർണയിക്കാൻ കഴിയില്ലെന്ന് വിലയിരുത്തൽ. ‌സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും. മാത്രം സംസ്ഥാനത്ത് ഇന്നലെ മാത്രം 13,747 പേർ പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടി.

ഇന്നലെ 159 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കുവിന് പുറമെ എലിപ്പനിയും വ്യാപകമാണ് സംസ്ഥാനത്ത്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു.എലിപ്പനി ബാധിച്ച് ഇന്ന് മരിച്ചത് രണ്ടുപേരാണ്. നാലുപേർക്ക് മലേറിയ ,അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുകയാണ്.

Latest Stories

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; പിന്തുണതേടി അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് കത്തയച്ച് വി ഡി സതീശൻ

'ലഹരി ഉപയോഗം കുറയ്ക്കുമെന്ന പ്രഖ്യാപനങ്ങളെക്കാള്‍ ഖജനാവ് നിറയ്ക്കുന്നതിനാണ് മുന്‍ഗണന, വീര്യം കുറഞ്ഞ മദ്യം വീര്യം കെട്ട നയം'; വിമർശിച്ച് സമസ്ത മുഖപത്രം

‘പിക്ച്ചർ അബി ബാക്കി ഹേ'; വരവ് ചെലവ് കണക്കുകളിൽ ആകെ കള്ളക്കളി, ശാസ്ത്രീയ ഓഡിറ്റിം​ഗ് നടത്തണം; അമ്മയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിൽ ശ്വേത മേനോൻ

'ലോകകപ്പിൽ ലയണൽ മെസ്സിക്കെതിരെ മത്സരം വന്നാൽ അത് കലക്കും'; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

'ഞാൻ ഫുട്ബോളിൽ നിന്ന് വിരമിച്ചതുപോലെയാണ് ആദ്യ മത്സരശേഷം എനിക്ക് തോന്നിയത്, ഇപ്പോൾ ഞങ്ങൾ തിരിച്ചു വന്നു': ക്രിസ്റ്റ്യാനോ റൊണാൾഡോ

രാജകീയ തിരിച്ചുവരവിൽ ക്രിസ്റ്റ്യാനോ; അഞ്ച് ഗോളിന് ഉസ്‌ബെകിസ്താനെ കീഴടക്കി