പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഡി.വൈ.എസ്.പിമാര്‍ നേതൃത്വം നല്‍കും

സംസ്ഥാനത്തെ പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപീകരിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാരാണ് സംഘത്തിന് നേതൃത്വം നല്‍കുക. 44 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സംഘത്തിലുണ്ടാകും. ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.

പോക്‌സോ കേസുകളിലെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ വേണ്ടിയാണ് പ്രത്യേക സംഘം രൂപീകരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാണ് പോക്സോ കേസുകളും അന്വേഷിക്കുന്നത്. എന്നാല്‍ ഈ ചുമതലയോടൊപ്പം കേസന്വേഷണം കൂടി നടത്തേണ്ടി വരുന്നതിനാല്‍ 90 ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഇത് വിചാരണ സമയബന്ധിതമായി നടത്തുന്നതിന് തടസ്സമാകുന്നു. പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കുന്നതിനെയും ബാധിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കേസുകളില്‍ ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ വേഗത്തിലാക്കുക എന്നതാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.   സ്റ്റേഷനുകളിൽ കുട്ടികള്‍ക്കെതിരായ പീ‍ഡനകേസ് രജിസ്റ്റർ ചെയ്താൽ പ്രത്യേക സംഘത്തിന് കൈമാറും. ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളില്‍ അന്വേഷണ സംഘത്തിന്റെ ഘടനയില്‍ മാറ്റമുണ്ടാകും.

ഓരോ വര്‍ഷവും 500ല്‍ താഴെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്റ്റേഷനുകളുടെ ചുമതലയില്‍ നിന്ന് ഇന്‍സ്പെക്ടര്‍മാരെ മറ്റു മേഖലകളിലേക്ക് മാറ്റും. 500ല്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സി കാറ്റഗറിയിലുള്ള 112 സ്റ്റേഷനുകള്‍ കേരളത്തിലുണ്ട്. ഇവിടെ നിന്ന് ഒഴിവാക്കുന്ന എസ്എച്ച്ഒമാരെ ജില്ലാ ക്രൈം ബ്രാഞ്ച്, തീവ്രവാദ വിരുദ്ധ സേന എന്നിവിടങ്ങളിലേക്കാകും മാറ്റുക.

പോക്‌സോ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയും വൈകുന്നത് ചൂണ്ടിക്കാട്ടി അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്ന് സുപ്രീംകോടതിയും കഴിഞ്ഞ വര്‍ഷം നിര്‍ദ്ദേശിച്ചിരുന്നു.

Latest Stories

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 1090 പേര്‍ക്ക് മെഡൽ, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ബെൻ സ്റ്റോക്സിനെ മറികടന്ന് ശുഭ്മാൻ ഗിൽ; നാലാം തവണയും ICC Player Of The Month തൂക്കി

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും