'ആശ വർക്കർമാർക്ക് 2000 രൂപയുടെ പ്രത്യേക പ്രതിമാസ അലവൻസ്, തെരുവുനായ ശല്യത്തിൽ നിന്നും കേരളത്തെ മുക്തമാക്കും'; പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്

തദ്ദേശതിരഞ്ഞെടുപ്പിലെ പ്രകടന പത്രിക പുറത്തിറക്കി യുഡിഎഫ്. തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പത്രിക പ്രകാശന ചടങ്ങിൽ സണ്ണി ജോസഫ്, അടൂർ പ്രകാശ് എന്നിവർ പങ്കെടുത്തു.

ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കുമെന്നും വന്യജീവികളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകുമെന്നും അതിനായി പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രികയിൽ പറയുന്നു. തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തുമെന്നും ഗ്രാമീണ റോഡുകൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയ്യാറാക്കുഎന്നും പത്രികയിൽ പറയുന്നു.

എല്ലാവർക്കും വീടും യുവജനങ്ങളെ മയക്കുമരുന്നിൽ നിന്നും രക്ഷിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും. മുൻ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവർക്കും മുടക്കമില്ലാതെ ഗുണനിലവാരമുള്ള കുടിവെള്ളം ഉറപ്പാക്കും ഉപാധിരഹിതമായ വികസന ഫണ്ടുകൾ ഉറപ്പിക്കുന്നതിലൂടെ നിരവധി പദ്ധതികൾ പ്രാബല്യത്തിൽ ആക്കുമെന്നാണ് യുഡിഎഫ് വാഗ്ദാനം.

Latest Stories

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ