'പൂച്ചക്കുട്ടി' ഹണിട്രാപ്പ് നടത്തിയ ചാനല്‍ കടംകേറി മുടിഞ്ഞു; മംഗളം ചാനലിന്റെ സ്വത്തുക്കള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് പിടിച്ചെടുത്തു; ഒടുവില്‍ ആക്രിവിലയ്ക്ക് തൂക്കിവിറ്റു

മന്ത്രി എകെ ശശീന്ദ്രനെ ഹണിട്രാപ്പിലൂടെ കുടുക്കിയ മംഗളം ചാനലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി ബാങ്ക് ലേലം ചെയ്തു. ചാനല്‍ റേറ്റിങ്ങ് ഉയര്‍ത്തുന്നതിനായ ഉദ്ഘാടന ദിവസം തന്നെയാണ് ഹണിട്രാപ്പ് വാര്‍ത്ത മംഗളം പുറത്തുവിട്ടത്. ഇതില്‍ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകയെ ‘പൂച്ചക്കുട്ടി’ എന്ന് വിളിച്ച് അഭിസംബോധന ചെയ്യുന്ന ഓഡിയോ വന്‍ വിവാദമായിരുന്നു.

തുടര്‍ന്ന് നിയമനടപടികളില്‍ കുരുങ്ങിയ മംഗളം ചാനല്‍ രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ചുപൂട്ടിയിരുന്നു. തുടര്‍ന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നെടുത്ത വായ്പ മംഗളത്തിന് തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് തിരുവനന്തപുരത്തെ ചാനല്‍ ഓഫീസ് ബാങ്ക് സീല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ചാനലിന്റെ

കണ്ടുകെട്ടിയ സ്വത്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് തൂക്കിവിറ്റത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍, ക്യാമറകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവ ഉള്‍പ്പെടെ .47.5 ലക്ഷം രൂപയ്ക്ക് വസ്തുക്കള്‍ തൂക്കി വിറ്റത്.

ഉദ്ഘാടന ദിവസമായ 2017 മാര്‍ച്ചിലാണ് ഞെട്ടിക്കുന്ന ‘എക്സ്‌ക്ലൂസീവ്’ എന്ന് പറഞ്ഞ് മന്ത്രി എകെ ശശീന്ദ്രനെതിരെയുള്ള ഹണിട്രാപ്പ് വാര്‍ത്ത നല്‍കിയത്. വിവാദത്തില്‍ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടിവന്നിരുന്നു. വാണിജ്യ താല്‍പര്യത്തിനുവേണ്ടി ക്രിമിനല്‍ ഗൂഢാലോചനയും നിയമവിരുദ്ധ പ്രവര്‍ത്തനവും നടത്തിയെന്നുകണ്ടതിനെ തുടര്‍ന്ന് ചാനലിനെതിരെ സര്‍ക്കാര്‍ കേസെടുക്കുകയും ജില്ലാ ജഡ്ജി പി എസ് ആന്റണിയെ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെയ്തു. 2022ല്‍ പൂട്ടിയ ചാനലിന്റെ സിഇഒ ആര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി മാസങ്ങളോളം ജയിലില്‍ കിടന്നു. 2017 നവംബറില്‍ റിപ്പോര്‍ട്ട് നല്‍കിയ കമീഷന്‍, ചാനലിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. മന്ത്രിയുടെ നിരപരാധിത്വവും വ്യക്തമാക്കി. വാര്‍ത്താചാനലുകള്‍ അടക്കം മാധ്യമങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് 16 നിര്‍ദേശങ്ങളും കമ്മീഷന്‍ സമര്‍പ്പിച്ചിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ