സൗമിനി ജെയിന് രാജി സമ്മര്‍ദ്ദമേറി; ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ സ്ഥാനം ഒഴിഞ്ഞു

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനു മേല്‍ രാജി സമ്മര്‍ദ്ദമേറുന്നു. മേയര്‍ അനുകൂലിയായ കോണ്‍ഗ്രസ് കൗണ്‍സിലര്‍ എ ബി സാബു ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു. ആദ്യ ഘട്ടത്തില്‍ രാജിക്ക് തയ്യാറാവാതിരുന്ന സാബു ഒടുവില്‍ ഡിസിസി നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നു.

കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിനിനെ മാറ്റാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം 23-നകം കോണ്‍ഗ്രസിന്റെ നാല് സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനത്തുള്ളവരോടും രാജിവെയ്ക്കാന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ തുടക്കത്തില്‍ നഗരാസൂത്രണ സ്ഥിരംസമിതി അദ്ധ്യക്ഷ ഷൈനി മാത്യുവും നികുതി അപ്പീല്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ വി പി കൃഷ്ണകുമാറും മാത്രമാണ് രാജിവെയ്ക്കാന്‍ തയ്യാറായത്.

മേയര്‍ രാജി വെയ്ക്കുന്നതിനോട് എതിര്‍ത്തിരുന്ന മറ്റ് സ്ഥിരം അദ്ധ്യക്ഷപദത്തിലിരുന്ന എ.ബി സാബുവും ഗ്രേസി ജോസഫും രാജിവെയ്ക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തലയുമായും മറ്റ് ഐ ഗ്രൂപ്പ് നേതാക്കളുമായും ചര്‍ച്ച നടത്തിയ ശേഷമാണ് എ ബി സാബു നിലപാട് മാറ്റിയത്.

മേയറെ അനുകൂലിച്ചിരുന്നവരെയെല്ലാം പദവികളില്‍ നിന്ന് രാജിവെയ്പ്പിച്ച് സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഡിസിസിയുടെ ശ്രമം. എന്നാല്‍ പുതിയ സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ മേയര്‍ തയ്യാറായില്ല. കെപിപിസി നേതൃത്വം ആവശ്യപ്പെട്ടാല്‍ മാത്രം രാജിവെയ്ക്കാമെന്നാണ് മേയറുടെ നേരത്തെയുള്ള നിലപാട്.

Latest Stories

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

IPL 2024: 'അവന്‍ ജോ റൂട്ടിനെയും സ്റ്റീവ് സ്മിത്തിനെയും പോലെ': ആര്‍സിബി ബാറ്ററെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം