സോണിയ ഗാന്ധി - ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദം; പിണറായിയുടേത് വില കുറഞ്ഞ ആരോപണമെന്ന് വി ഡി സതീശൻ

സോണിയ ഗാന്ധി – ഉണ്ണികൃഷ്ണന്‍ പോറ്റി ഫോട്ടോ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് വില കുറഞ്ഞ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫോട്ടോ വിവാദം സിപിഎമ്മിന്റേത് യഥാർത്ഥ പ്രശ്നം മറയ്ക്കാനുള്ള ശ്രമമാണെന്നും സോണിയ ഗാന്ധിയെ കാണാൻ ആളുകള്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്നും വി ഡി സതീശൻ പറഞ്ഞു.

അപ്പോയിൻമെൻ്റ് എടുത്താൽ ആര്‍ക്ക് വേണമെങ്കിലും സോണിയ ഗാന്ധി കാണാമെന്ന് വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രി കാണാൻ അത്ര എളുപ്പമല്ലല്ലോ എന്നും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയും അതീവ സുരക്ഷയുള്ള ആളല്ലേ. മുഖ്യമന്ത്രിക്കൊപ്പം ചിത്രമെടുക്കാമെങ്കിൽ സോണിയ ഗാന്ധിക്കൊപ്പവും ചിത്രമെടുക്കാമെന്നാണ് സതീശന്‍റെ പരിഹാസം.

ശബരിമലയില്‍ നിന്ന സ്വർണം കവർന്ന രണ്ട് സിപിഎം നേതാക്കൾ ഇന്നും ജയിലിലാണ്. അത് മറച്ചുവെക്കാനുള്ള ശ്രമമാണ് ഫോട്ടോ വിവാദം. മുഖ്യമന്ത്രി നിലവാരം കുറഞ്ഞ വാർത്താസമ്മേളനം നടത്തിയെന്നും സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി സ്വർണക്കൊള്ളയിലെ പ്രതികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പുറത്ത് വന്നു. എന്ന് കരുതി മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ പ്രതിയാണെന്ന് ഞങ്ങൾ പറഞ്ഞോ എന്നും സതീശന്‍ ചോദിച്ചു.

Latest Stories

കോണ്‍ഗ്രസില്‍ പ്രതിഷേധം അറിയിച്ചെങ്കിലും വോട്ട് ചെയ്ത് ലാലി; തൃശൂരില്‍ നിജി ജസ്റ്റിന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപിയ്‌ക്കൊപ്പം സ്വതന്ത്രന്‍, 51 ഭൂരിപക്ഷത്തില്‍ വിവി രാജേഷ് തിരുവനന്തപുരം മേയര്‍; രണ്ട് കോണ്‍ഗ്രസ് വോട്ടുകള്‍ അസാധുവായി; സത്യപ്രതിജ്ഞയിലെ ചട്ടലംഘനം സിപിഎം ഉയര്‍ത്തിയത് നിരസിച്ച് കളക്ടര്‍

“കറൻസി സംസാരിക്കുന്നു; ഭരണത്തിന് മറുപടിയില്ല”

ശബരിമല സ്വര്‍ണക്കൊള്ള; പുരാവസ്തു മാഫിയ തലവന്‍ ഡി മണിയുടെ കൂട്ടാളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

'തന്നെ തഴഞ്ഞത് പണമില്ലാത്തതിന്റെ പേരിൽ, പണം വാങ്ങി മേയർ പദവി വിറ്റു'; തൃശ്ശൂര്‍ മേയര്‍ സ്ഥാനത്തേക്ക് തന്നെ തഴഞ്ഞതില്‍ പൊട്ടിത്തെറിച്ച് ലാലി ജെയിംസ്

'സഞ്ജുവിനെ കളിപ്പിക്കരുത്, അവന് പകരം ഇഷാൻ കിഷനെ ഓപണിംഗിൽ ഇറക്കണം'; പ്രതികരിച്ച് പരിശീലകൻ

'സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ സ്ഥിരമാകണമെങ്കിൽ ആ ഒരു കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

കാവിലമ്മയുടേയും ബലിദാനികളുടേയും പേരില്‍ സത്യപ്രതിജ്ഞ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചട്ടലംഘനത്തില്‍ പരാതിയുമായി സിപിഎം

ആര്‍ ശ്രീലേഖ അല്ല തലസ്ഥാനത്ത് വിവി രാജേഷ്; തിരുവനന്തപുരം കോർപ്പറേഷനിൽ രാജേഷ് മേയറാവും

'ചെറ്റ പൊക്കാനോ ഗർഭം കലക്കാനോ പോയപ്പോൾ പറ്റിയ പരിക്കല്ല, വിവരമില്ലാത്തവന്മാരെ വിശ്വസിച്ചു ചെയ്ത ജോലിക്കിടയിൽ പറ്റിയ പരിക്കാണ്'; അപകടത്തിൽ രൂക്ഷ പ്രതികരണവുമായി വിനായകൻ