സോഷ്യല്‍ ഇന്നൊവേഷന്‍ ഉച്ചകോടിക്ക് തുടക്കമായി; സിഎസ്ആര്‍ ഫണ്ടുകളെ കുറിച്ച് സാക്ഷരരാകേണ്ടത് അനിവാര്യമെന്ന് നിഖില്‍ പന്ത്

കേരളത്തിലെ സന്നദ്ധ സംഘടനകള്‍ സിഎസ്ആര്‍ ഫണ്ടുകളുടെ നിയമങ്ങളെക്കുറിച്ചും നയങ്ങളെക്കുറിച്ചും സാക്ഷരരാകേണ്ടത് അത്യാവശ്യമാണെന്ന് പ്രമുഖ സിഎസ്ആര്‍ ഉപദേഷ്ടാവായ നിഖില്‍ പന്ത്. സമൂഹത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കി കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകള്‍ നേടിയെടുക്കുന്നതിനും വിനിയോഗിക്കുന്നതിനും ഈ അറിവ് ഉപകരിക്കുമെന്ന് നിഖില്‍ പന്ത് കൂട്ടിച്ചേര്‍ത്തു.

ദക്ഷിണേന്ത്യയിലെ പ്രഥമ സോഷ്യല്‍ ഇന്നൊവേഷന്‍ ഉച്ചകോടിയോടനുബന്ധിച്ചു സംസാരിക്കുകയായിരുന്നു നിഖില്‍ പന്ത്. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഹൈഫിക്ക് കണ്‍സെല്‍ട്ടന്‍സിയുടെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയില്‍ സിഎസ്ആര്‍ ധനസമാഹരണം, സാമൂഹിക സ്റ്റാര്‍ട്ടപ്പുകള്‍ സമീപിക്കേണ്ട രീതികള്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗദ്ധര്‍ ക്ലാസുകള്‍ നയിക്കും

സാക്ഷരതയില്‍ ഒന്നാമത് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാല്‍, സിഎസ്ആര്‍ ഫണ്ടുകള്‍ നേടിയെടുക്കുന്നതിനും മറ്റും നമ്മുടെ സന്നദ്ധ സംഘടനകളുടെ അറിവില്ലായ്മ ഈ മേഖലയിലെ പുരോഗതിക്ക് തടസ്സമായി നില്‍ക്കുന്നു. രാജ്യത്തെ വിവിധ കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടുകളെക്കുറിച്ചു മനസിലാക്കുന്നതിനും അത് അര്‍ഹരായ ഗുണഭോക്താക്കളിലെത്തിക്കുന്നതിനു വേണ്ടി പദ്ധതികള്‍ വിഭാവനം ചെയ്യുന്നതിലും ഈ അറിവ് സഹായിക്കുമെന്ന് നിഖില്‍ പറഞ്ഞു.

ഇത്തരത്തിലെ സമൂഹത്തിലെ പല നല്ല മാറ്റങ്ങള്‍ക്ക് ചാലക ശക്തിയാകാന്‍ നമ്മുടെ സന്നദ്ധ സംഘടനകള്‍ക്ക് കഴിയുമെന്നും ഇതില്‍ യുവാക്കളുടെ പ്രേരണയും പങ്കാളിത്തവും സുപ്രധാനമാണെന്നും നിഖില്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഥമ സോഷ്യല്‍ ഇന്നൊവേഷന്‍ ഉച്ചകോടിയുടെ ഉത്ഘാടനം എറണാകുളം എംഎല്‍എ ടിജെ വിനോദ് ലെ മെറിഡിയനില്‍ വച്ച് നിര്‍വഹിച്ചു.

നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഓഡിനേറ്റര്‍ അനന്തു കൃഷ്ണന്‍, എച്ച്പി സോണല്‍ ഹെഡ് സിനീഷ് ശ്രീധര്‍, പ്രൊഫസര്‍ ശിവന്‍ അമ്പാട്ട്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ന്മാരായ ഡോ ബീന സെബാസ്റ്റ്യന്‍, പ്രസാദ് വാസുദേവ്, ബേബി കിഴക്കേഭാഗം, ഷീബ സുരേഷ് തുടങ്ങിയര്‍ ചടങ്ങില്‍ സംബന്ധിച്ചു.

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നവീനമായ ആശയങ്ങള്‍ വിഭാവനം ചെയ്തു നടപ്പിലാക്കുന്നതിന് സന്നദ്ധ സംഘടനകളെ സംയോജിപ്പിച്ചു കൊണ്ട് അവര്‍ക്ക് വേണ്ടുന്ന ബോധവല്ക്കരണവും പരിശീലനവും നല്‍കുക എന്നതാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ കോഓഡിനേറ്റര്‍ അനന്തു കൃഷ്ണന്‍ പറഞ്ഞു.

സാമൂഹിക സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഉതകുന്ന നൂതനമായ സമീപനങ്ങള്‍, സാമൂഹിക സ്റ്റാര്‍ട്ടപ്പുകളെ ശാക്തീകരിക്കേണ്ട വിധം, സുസ്ഥിര സ്വാധീനത്തിനായുള്ള കോര്‍പ്പറേറ്റ്- എന്‍ജിഒ സഹകരണം, നോണ്‍-പ്രോഫിറ്റ് സംഘടനകള്‍ക്ക് ധനസമാഹരണത്തിനു വേണ്ടതായ പുതിയ ട്രെന്‍ഡുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ ഉച്ചകോടിയുടെ ആദ്യ ദിവസം നടന്നു.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംരംഭകത്വത്തിന് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചു. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുമായി 2000ത്തോളം സന്നദ്ധപ്രവര്‍ത്തകരും സംഘടനകളും രണ്ടു ദിവസത്തെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

Latest Stories

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ