'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

കാസർകോട് മേൽപ്പറമ്പിൽ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേസെടുത്ത ഇരുപത്തിയഞ്ചുകാരി സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ആയിരുന്നു സ്നേഹ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. സ്നേഹയുടെ വൈകൃതങ്ങൾക്ക് ഇരയാവർ കുട്ടികളാണ്. സമ്മാനങ്ങൾ നൽകിയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അവ കാണിച്ച് ഭീഷണിപ്പെടുത്തിയുമായിരുന്നു സ്നേഹ കുട്ടികളെ ചൂഷണം ചെയ്‌തിരുന്നത്.

നേരത്തെ പതിനാലുകാരനേയും പന്ത്രണ്ടുകാരിയേയും പീഡിപ്പിച്ച കേസിൽ സ്നേഹ അറസ്റ്റിലായിരുന്നു. കൂടാതെ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു. കഴിഞ്ഞ വർഷമാണ് കണ്ണൂരിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ സ്നേഹയെ പൊലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്യുന്നത്. സ്‌കൂളിൽ വെച്ച് പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചതാണ് സംഭവം പുറത്തേക്ക് വരാൻ കാരണം. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ഫോൺ കണ്ടെത്തിയ അധ്യാപകർ കൂടുതൽ പരിശോധിച്ചപ്പോഴാണ് സംശയാസ്പ‌ദമാം രീതിയിൽ ദൃശ്യങ്ങൾ കാണ്ടത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ എത്തി കുട്ടിയുമായി സംസാരിച്ചു. ഇവർ നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

ഇപ്പോൾ പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സ്നേഹക്കെതിരെ കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മാതാവിൻ്റെ സുഹൃത്തായിരുന്നു സ്നേഹ മെർലിൻ. ഇവരുടെ വീട്ടിൽ എത്തിയ സമയത്തായിരുന്നു പീഡനം. രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയുടെ അടുക്കലെത്തി പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെൺകുട്ടി സംഭവം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിൽ വെച്ച് നടന്ന കൗൺസിലിങ്ങിനിടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് പോക്സോ വകുപ്പ് ചുമത്തി സ്നേഹയ്ക്കെതിരേ പൊലീസ് വീണ്ടും കേസെടുത്തിരിക്കുന്നത്.

Latest Stories

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി

ചന്ദ്രൻ തില്ലങ്കേരി മന്ത്രി സണ്ണി ജോസഫിൻ്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ആകും; നിയമനം മുഖ്യമന്ത്രി അംഗീകരിച്ചു