പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്; ചേട്ടനോട് ദയവായി ക്ഷമിക്കണം; നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോയെന്ന് നോക്കട്ടെയെന്ന് വേടന്‍

പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് റാപ്പര്‍ വേടന്‍. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് വേടന്‍ പറഞ്ഞു. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണെന്നും തന്നോട് ക്ഷമിക്കണമെന്നും ആരാധകരോടായി വേടന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.

തന്നെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്നമാണ്. ചേട്ടനോട് ദയവായി ക്ഷമിക്കണം. നല്ലൊരു മനുഷ്യനാകാന്‍ പറ്റുമോ എന്ന് താന്‍ നോക്കട്ടെ. പോയിവരാം മക്കളെ എന്നായിരുന്നു ജാമ്യം ലഭിച്ചതിന് പിന്നാലെ വേടന്റെ പ്രതികരണം.

എന്നാല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസിനെ കുറിച്ച് വേടന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. കേസ് കോടതിയുടെ കൈയിലിരിക്കുന്ന കാര്യമാണെന്നും ഇതെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേടന്‍ മറുപടി നല്‍കി. കേസുമായി വേടന്‍ സഹകരിക്കുന്നുണ്ട് എന്ന് വനംവകുപ്പ് കോടതിയെ അറിയിച്ചത് മുഖവിലയ്‌ക്കെടുത്താണ് വേടന് ജാമ്യം അനുവദിച്ചത്.

കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. പെരുമ്പാവൂര്‍ ജ്യുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതിയാണ് ജാമ്യം നല്‍കിയത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ട് പോകരുത്, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, ഏഴ് ദിവസത്തിനകം പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം എന്നിങ്ങനെ കോടതി നിര്‍ദ്ദേശമുണ്ട്. സമ്മാനമായി ലഭിച്ചത് പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു എന്നും അറിഞ്ഞിരുന്നെങ്കില്‍ ഉപയോഗിക്കില്ലായിരുന്നു എന്നും വേടന്‍ കോടതിയെ അറിയിച്ചു.

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്