'കാക്കിയില്‍ സുഖമീ നിദ്ര'; കൂട്ടം തെറ്റിയ കുഞ്ഞ് മാളികപ്പുറത്തിന് തുണയായി എംവിഡി

തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല തീര്‍ത്ഥാടനത്തിനെത്തിയ കൂട്ടം തെറ്റിയ കുഞ്ഞ് മാളികപ്പുറത്തിന് തുണയായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘം പമ്പയില്‍ ബസിറങ്ങിയ ശേഷമാണ് മനസിലാക്കിയത് തങ്ങളുടെ കുഞ്ഞ് മാളികപ്പുറം ബസില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന്. അപ്പോഴേക്കും ബസ് നിലയ്ക്കലിലേക്ക് തിരിച്ചിരുന്നു.

ആന്ധ്രപ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസിലായിരുന്നു തീര്‍ത്ഥാടക സംഘമെത്തിയത്. പാര്‍ക്കിംഗിനായി നിലയ്ക്കലിലേക്ക് ബസ് തിരിച്ചെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ ആശങ്കയിലായി. ഉടന്‍തന്നെ ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വയര്‍ലെസിലൂടെ സന്ദേശം കൈമാറി.

പട്രോളിംഗിനിടെ വയര്‍ലെസ് സന്ദേശത്തിലൂടെ വിവരം ലഭിച്ച മോട്ടോര്‍ വാഹന വകുപ്പിലെ എഎംവിമാരായ ജി അനില്‍കുമാറും ആര്‍ രാജേഷും അട്ടത്തോട് വച്ച് ബസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുഖനിദ്രയിലായിരുന്ന മാളികപ്പുറത്തെ കണ്ടെത്തി. കുട്ടി ബസില്‍ ഉണ്ടായിരുന്ന വിവരം ബസ് ജീവനക്കാരും അപ്പോഴാണ് അറിയുന്നത്.

ഉറക്കത്തിലായിരുന്ന കുട്ടിയെ തോളിലിട്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വന്തം വാഹനത്തില്‍ പമ്പയിലേക്ക് തിരിക്കുകയായിരുന്നു. കുട്ടിയെ സുരക്ഷിതമായി ബന്ധുക്കളെ ഏല്‍പ്പിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പന്‍മാര്‍ മല കയറിയത്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്