ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ സജീഷ് നെല്ല് കൊയ്യുന്നതിന്റെയും അതുള്‍പ്പെട്ട് മാതൃഭൂമിയുടെ സോഫ്റ്റ് സ്റ്റോറിയും സോഷ്യല്‍മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് തന്നെ കാരണമായിരുന്നു. ചാനലിലെ പരിപാടി ഡിവൈഎഫ്‌ഐ സ്‌പോണ്‍സേഡ് ആണെന്നാണ് ഉയര്‍ന്നുവന്ന പ്രധാന ആരോപണം. ഇപ്പോഴിതാ മാധ്യമ പ്രവര്‍ത്തക സുനിത ദേവദാസുമായുള്ള അഭിമുഖത്തില്‍ ഈ വിവാദത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സജീഷ്.
മഞ്ചേരിയിലുള്ള പരിപാടിയായിരുന്നു അത്. ഞാന്‍ അവിടെ പോയിരുന്നത് ഉദ്ഘാടനത്തിനായിരുന്നു. സത്യത്തില്‍ ഇത് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് നടന്ന പരിപാടിയാണ്. ഞങ്ങള്‍ അങ്ങോട്ട് പോയിട്ടില്ല. ഞങ്ങളെ തേടി മാതൃഭൂമി ഇങ്ങോട്ടുവരികയായിരുന്നു,’ സജീഷ് പറഞ്ഞു.
അത്ഭുതപ്പെടുത്തിയത് മാധ്യമരംഗത്തെ ചിലരാണ് ട്രോളുകള്‍ക്ക് നേതൃത്വം നല്‍കിയത് എന്നാണ്. വാര്‍ത്ത ചെയ്യുന്ന രീതിയും വാര്‍ത്താധിഷ്ഠിത പരിപാടി ചെയ്യുന്ന രീതിയും തമ്മില്‍ വ്യത്യാസമുണ്ട്. അത് മാധ്യമപ്രവര്‍ത്തകരെ പഠിപ്പിക്കേണ്ട കാര്യമില്ലെന്നും സജീഷ് പറഞ്ഞു.
എന്റെ ഫേസ്ബുക്ക് പേജില്‍ പരിപാടിയുടെ യഥാര്‍ഥ വീഡിയോ ഇട്ടിട്ടുണ്ട്. അതില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ ട്രോളാം. എങ്ങനെ ഞാറ് നടണെമെന്നും എങ്ങനെ കൊയ്യണമെന്നും ഞങ്ങള്‍ക്കറിയാം. അത് തെറ്റിയിരുന്നെങ്കില്‍ കളിയാക്കുന്നതില്‍ കാര്യമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.