തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ഒരു കുടുംബത്തിലെ ആറുപേര്‍ ആശുപത്രിയിൽ. മൂന്നുപേരുടെ നില ഗുരുതരമാണ്. വീടിനു സമീപത്തെ പറമ്പിൽ നിന്ന കൂണായിരുന്നു ഇവർ പാകം ചെയ്ത് ഭക്ഷിച്ചത്. കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് ആറുപേരെയും പ്രവേശിപ്പിച്ചത്.
അമ്പൂരി സെറ്റില്‍മെന്റില്‍ താമസിക്കുന്ന മോഹന്‍ കാണി, ഭാര്യ സാവിത്രി, മകന്‍ അരുണ്‍, ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇതിൽ മോഹൻ, സാവിത്രി അരുൺ, എന്നിവരുടെ നില ഗുരുതരമാണ്. അഭിഷേക് ഐസിയുവിലാണ്. മറ്റു രണ്ടു പേരുടെയും നില ഗുരുതരമല്ല.