എം എസ് മണി തന്നെ ഡി മണിയെന്ന് എസ്‌ഐടി; ഡിണ്ടിഗല്ലില്‍ വന്‍ ബന്ധങ്ങളുള്ള ദുരൂഹത നിറഞ്ഞ വ്യക്തിയാണ് ഇയാള്‍; തനിക്ക് ആരേയും അറിയില്ലെന്ന മണിയുടെ പറച്ചിലിന് പിന്നാലെ സ്ഥിരീകരണവുമായി പ്രത്യേക അന്വേഷണ സംഘം

ശബരിമല സ്വര്‍ണകൊള്ളയ്ക്ക് പിന്നില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി മൊഴി നല്‍കിയ ഡി മണി തന്നെയാണ് എംഎസ് മണിയെന്ന് പ്രത്യേക അന്വേഷണ സംഘം. തനിക്കാരേയും അറിയില്ലെന്നും തന്നെ വേട്ടയാടുകയാണെന്നും മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞതിന് പിന്നാലെ വിവാദം കനത്തതോടെയാണ് ഇയാള്‍ തന്നെയാണ് സംശയിക്കപ്പെടുന്ന വ്യവസായിയെന്ന് എസ്‌ഐടി വിശദീകരിക്കുന്നത്. ഇന്നലെ കണ്ടെത്തിയ ആള്‍ തന്നെയാണ് ഡി മണിയെന്ന് ഉറപ്പിക്കുകയാണ് എസ്‌ഐടി. ഡി മണിയെന്ന് വിളിപ്പേരുള്ളത് എസ്‌ഐടി കണ്ടെത്തിയ എംഎസ് മണിയ്ക്ക് തന്നെയാണെന്നാണ് എസ്‌ഐടി സ്ഥിരീകരിക്കുന്നത്.

ബാലമുരുകനെയാണ് എംഎസ് മണി വിളിക്കാറുള്ളതെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ പേരില്‍ മൂന്ന് ഫോണ്‍ നമ്പറുകളുള്ള മണിക്ക് ഡിണ്ടിഗലില്‍ വന്‍ ബന്ധങ്ങളുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍. എന്നാല്‍, ഡി.മണി താനല്ലെന്നും ശബരിമല കൊള്ളയുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് ആവര്‍ത്തിക്കുകയാണ് ഡിണ്ടിഗല്‍ സ്വദേശി.

കേരള പൊലീസും മാധ്യമങ്ങളും വേട്ടയാടുകയാണെന്നും സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ദിണ്ടിഗല്‍ സ്വദേശി മണി പറഞ്ഞു. താന്‍ നിരപരാധിയാണെന്നും നിയമപരമല്ലാത്ത ഒരു ബിസിനസും ഇല്ലെന്നും മണി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയില്ലെന്നും എസ്‌ഐടിയുടെ ചോദ്യങ്ങള്‍ക്ക് എല്ലാം മറുപടി പറഞ്ഞുവെന്നും കേരളത്തില്‍ ഒരു ബിസിനസും തനിക്കില്ലെന്നും നിരപരാധിയാണെന്നും ഡി മണി പറഞ്ഞു. തനിക്ക് ഒരു തരത്തിലുള്ള സ്വര്‍ണ വ്യവസായവും ഇല്ലെന്നും ചെറിയ ഗ്രാമത്തില്‍ ജീവിക്കുന്ന ഒരു സാധാരണക്കാരാനാണ് താനെന്നുമാണ് മാധ്യമങ്ങളെ കണ്ടു മണി പറഞ്ഞത്.

എന്നാല്‍ മണി കളവ് പറയുകയാണെന്ന നിഗമനത്തിലാണ് എസ്‌ഐടി. ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം ഉറപ്പിക്കാന്‍ ഡി മണിയെ വിശദമായി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇന്നലെ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലും ഡി മണി അന്വേഷണ സംഘത്തോട് സഹകരിച്ചില്ല. മണിയുടെ ബാങ്ക് ഇടപാടുകളും എസ്‌ഐടി പരിശോധിക്കും. ശബരിമല സ്വര്‍ണക്കടത്തിന് പിന്നില്‍ രാജ്യാന്തര ലോബിയുണ്ടോ എന്നറിയണമെങ്കില്‍ ഡി മണിയെ വിശദമായ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഏറെ ദുരൂഹതകള്‍ മണിക്ക് പിന്നിലുണ്ടെന്നാണ് എസ്‌ഐടിയുടെ സംശയം. ഇന്നലെയാണ് അന്വേഷണ സംഘം ഡി മണിയെ ചോദ്യം ചെയ്തത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി