ആലപ്പുഴയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' വധശ്രമ കുറ്റം ചേര്‍ത്ത് എസ്‌ഐടി; ഏഴ് വര്‍ഷം വരെ തടവ് കിട്ടാവുന്ന ജാമ്യമില്ലാ കുറ്റം ചുമത്തി റിപ്പോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമക്കുറ്റം ചേര്‍ത്ത് ക്രൈം ബ്രാഞ്ച്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം (എസ്‌ഐടി) മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പ്രതികള്‍ കീഴടങ്ങാന്‍ എത്തുമെന്ന സൂചന നിലനില്‍ക്കെയാണ് ഇന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. മുഖ്യമന്ത്രിയായിരിക്കേ പിണറായി വിജയന്‍ നയിച്ച നവകേരള യാത്രയ്ക്കിടെയാണ് ആലപ്പുഴയില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഗണ്‍മാന്‍മാര്‍ ക്രൂരമായി മര്‍ദിച്ചത്. പ്രതികള്‍ക്കെതിരേ നരഹത്യാ ശ്രമക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ പൊലീസുകാര്‍ക്ക് കുരുക്ക് മുറുകിയിരിക്കുകയാണ്.

ജാമ്യമില്ലാ കുറ്റമാണ് എസ്‌ഐടി ചുമത്തിയിരിക്കുന്നത്. ഏഴുവര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ചുമത്തി. നരഹത്യാ ശ്രമത്തില്‍ പരിക്കേറ്റിട്ടില്ലെങ്കില്‍ മൂന്ന് വര്‍ഷവും പരിക്കേറ്റിട്ടുണ്ടെങ്കില്‍ ഏഴു വര്‍ഷവുംവരെ തടവ് ശിക്ഷ ലഭിക്കാം. നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് നരഹത്യാക്കുറ്റം ചുമത്തിയിരിക്കുന്നത്.

പിണറായി വിജയന്റെ ഗണ്‍മാനായിരുന്ന ഇന്‍സ്‌പെക്ടര്‍ എസ്. അനില്‍കുമാര്‍, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന ഗ്രേഡ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എസ്. സന്ദീപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍, വിപിന്‍, ഷൈജു എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം മേധാവി ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി. ഷൗക്കത്തലിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറാണ് സസ്‌പെന്‍ഷന്‍ ഉത്തരവിറക്കിയത്.

കഴിഞ്ഞ ദിവസം പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയില്‍ എത്തിയപ്പോള്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്ത റിപ്പോര്‍ട്ട് എസ്ഐടി സമര്‍പ്പിച്ചിരുന്നില്ല. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്ത റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ ഉദ്യോഗസ്ഥനെ ശകാരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി കേസ് മാറ്റിവെച്ചു.

പ്രതികളായ അനില്‍ കുമാര്‍, സന്ദീപ് എന്നിവര്‍ കോടതിയില്‍ എത്തി കീഴടങ്ങിയേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എസ്‌ഐടി വധശ്രമക്കുറ്റം കൂടി ചുമത്തിയത്. പ്രതികള്‍ കോടതിയില്‍ കീഴടങ്ങി ജാമ്യം നേടുന്നത് തടയാനാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയുള്ള എസ്‌ഐടിയുടെ നീക്കം.

2023 ഡിസംബര്‍ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. നവകേരളസദസ്സിന്റെ ബസ് കടന്നുപോയപ്പോള്‍, ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു നേതാക്കളെ ലോക്കല്‍ പോലീസിന്റെ മുന്നില്‍വെച്ചാണു മര്‍ദിച്ചത്. ബസിനു പിന്നാലെ വന്ന കാറില്‍നിന്ന് ചാടിയിറങ്ങിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ വളഞ്ഞിട്ടു മര്‍ദിക്കുകയായിരുന്നു. ആലപ്പുഴ എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെട്ട കെ.എസ്.യു. ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അജയ് ജുവല്‍ കുര്യാക്കോസ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്.

Latest Stories

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ 5 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി; കേസ് ഗൗരവമുള്ളതെന്ന് കോടതി; അറസ്റ്റ് തുടരുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്ഐടി അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരന്‍; ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുവകകള്‍ സംബന്ധിച്ചുള്ള പൊലീസ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് നടപടിയെടുക്കും

മാസപ്പടി കേസ് : പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി'; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്

ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ്ഐ – ഡി കമ്പനി ബന്ധമുള്ള 9 പേർ പിടിയിൽ

ജൂണ്‍ 3ന് കര്‍ണാടകയില്‍ ഡി കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞ; വൈകിട്ട് സിഎല്‍പി യോഗം; മന്ത്രിമാരാകാന്‍ ഡല്‍ഹിയില്‍ തമ്പടിച്ച് നേതാക്കള്‍

തനിക്കെതിരെ പ്രചരിക്കുന്ന പരാതികൾ കെട്ടിച്ചമച്ചത്, എല്ലാം തുടങ്ങിയത് ഒരു തൊഴിൽ തർക്കത്തിൽ നിന്ന്; നിയമ നടപടി സ്വീകരിക്കും: കുക്കു പരമേശ്വരൻ

സംസ്ഥാനത്ത് മഴ കനക്കും; 8 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശം

അധികാരമില്ലെന്ന് കരുതി എതിർക്കില്ല, സിൽവർ ലൈൻ ഇല്ലാതാക്കിയതിൽ യുഡിഎഫ് മാപ്പ് പറയണം: എം വി ഗോവിന്ദൻ

തിരുവനന്തപുരത്ത് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ആറ് പേർ കൂടി അറസ്റ്റിൽ, ഇതോടെ 25 പേർ പിടിയിൽ

മാനസികാരോഗ്യ പ്രതിസന്ധി: ഓരോ 43 സെക്കന്റിലും ഒരു ആത്മഹത്യ, ലോകം നിശ്ശബ്ദമായി തകർന്നുകൊണ്ടിരിക്കുന്നു